October 14, 2025

കല്ലൂർ കൊമ്പനെ കൂട്ടിലാക്കാന്‍ നീക്കം ഊര്‍ജിതമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍: കുംകിയാനകളെ കര്‍ണാടകയില്‍ നിന്നു എത്തിക്കും.

0

By ന്യൂസ് വയനാട് ബ്യൂറോ

കോളര്‍ കൊമ്പനെ കൂട്ടിലാക്കാന്‍ നീക്കം ഊര്‍ജിതമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
കുംകിയാനകളെ കര്‍ണാടകയില്‍നിന്നു എത്തിക്കും
കല്‍പറ്റ:ബത്തേരി താലൂക്കിലെ വടക്കനാടും സമീപ പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന  കൊമ്പനാനയെ മയക്കുവെടിവച്ചു പന്തിയിലാക്കുന്നതിനു നീക്കം ഊര്‍ജിതമാണെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ അറിയിച്ചു. 
കൊമ്പനെ പിടികൂടുന്നതില്‍ വനം-വന്യജീവി വകുപ്പ് ഉദാസീനത കാട്ടുന്നുവെന്ന പ്രചാരണം ശരിയല്ല. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നിലനില്‍ക്കുകയാണ്. പിടികൂടുന്ന ആനയെ പാര്‍പ്പിക്കുന്നതിനു മുത്തങ്ങയില്‍ പന്തി നിര്‍മിച്ചുകഴിഞ്ഞു.  മയക്കുവെടിവച്ചു വീഴ്ത്തുന്ന ആനയെ പന്തിയില്‍ എത്തിക്കുന്നതിനു കുംകിയാനകളുടെ സാഹായം ്അനിവാര്യമാണ്. മദപ്പാടിലായതിനാല്‍ മുത്തങ്ങ ക്യാമ്പിലെ ഗുംകിയാനകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയില്ല.  തമിഴ്‌നാട്ടിലെ മുതുമലയില്‍നിന്നു  കുംകിയാനകളെ കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. 
കുംകിയാനകള്‍  മദപ്പാടിലാണെന്നാണ്  മുതുമല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചത്. കുംകിയാനകളെ കര്‍ണാടയില്‍നിന്നു എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിനുള്ള നടപടികള്‍ പുരോഗതിയിലാണ്. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കം പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍കുമാര്‍  കഴിഞ്ഞ ദിവസം വയനാട്ടിലെത്തി വിലയിരുത്തിയിട്ടുണ്ട്. 
പിടികൂടന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതിനുശേഷം മാസങ്ങളോളം ആന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്.കൊമ്പന്റെ കൃത്യമായ സ്ഥാനം റേഡിയോ കോളര്‍ സിഗ്നല്‍  വഴി നിശ്ചിത ഇടവേളകളില്‍ ലഭിച്ചിരുന്നു. നീക്കങ്ങള്‍ നിരിക്ഷിച്ചുവരവെ ആന വയനാട് വന്യജീവി സങ്കേതം ഭാഗത്തേക്കു സഞ്ചരിക്കുന്നതായി മനസിലായി. ഈ വിവരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡ•ാരെ അറിയിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.  ഡിസംബര്‍ 26നു പുലര്‍ച്ചെ  ആന വയനാട് വന്യജീവി സങ്കേതത്തിലെ  കുറിച്യാട് റേഞ്ചില്‍പ്പെട്ട  കരിപ്പൂരില്‍ സ്വാകാര്യ വാഴത്തോട്ടത്തില്‍ ഇറങ്ങി. വിവരം അറിഞ്ഞ താത്തൂര്‍  ഫോറസ്റ്റ് സെക്ഷന്‍ ജീവനക്കാര്‍ കൊമ്പനെ   വനത്തിലേക്കു തുരത്തി. അന്നു രാവിലെ കുപ്പാടിയില്‍ ചേര്‍ന്ന വനം-വന്യജീവി പാലകരുടെ  അടിയന്തരയോഗം ആനയെ നിരന്തരം നിരിക്ഷിക്കാനും ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും  ഇറങ്ങുന്നത് തടയാനും  മയക്കുവെടി പ്രയോഗിക്കുന്നതിനു യോജ്യമായ സാഹചര്യം ഒരുക്കാനും തീരുമാനിച്ചു. ഇതേത്തുടര്‍ന്നു  ജീവനക്കാരെ  പകലും രാത്രിയും ജോലിക്കു നിയോഗിച്ചിട്ടുണ്ട്. മുത്തങ്ങ ക്യാമ്പിലെ ആനകളെ ഉപയോഗിച്ചു വടക്കനാട് ഭാഗത്തു ശക്തമായ പട്രോളിംഗ് നടത്തിവരികയാണ്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ വടക്കനാട്, പണയമ്പം, വള്ളുവാടി ഭാഗങ്ങളില്‍ രാത്രി  മറ്റു ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയുന്നതിനു പട്രോളിംഗ് തുടരുകയാണെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *