September 26, 2026

പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം : ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതികൂട്ടയോട്ടം നടത്തി

0
IMG-20190108-WA0035
By ന്യൂസ് വയനാട് ബ്യൂറോ
പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം 
ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതികൂട്ടയോട്ടം നടത്തി.
ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട കൂട്ടയോട്ടം കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച് മുണ്ടേരി സ്കൂളിൽ സമാപിച്ചു. ഹെഡ്മാസ്റ്റർ സുന്ദർലാൽ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി, പി.ടി.എ പ്രസിഡണ്ട് എം.ബി.ബാബു, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ, കൺവീനർ അജീഷ് മത്തായി, ശ്യാം ബാബു, റഫീഖ്, എം.കെ.നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്കീം; ജൂനിയർ റെഡ്ക്രോസ്,ഗൈഡ്സ്, അധ്യാപകർ, പി.ടി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ, നവതി കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ള കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *