August 11, 2026

പള്ളിക്കമൂല സെന്റ് മേരീസ് പള്ളിപ്പെരുന്നാള്‍ ഞായറാഴ്ച സമാപിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കമൂല സെന്റ് മേരീസ് പള്ളിപ്പെരുന്നാള്‍ ഞായറാഴ്ച സമാപിക്കും.
മീനങ്ങാടി : പള്ളിക്കമൂല സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍
പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച സമാപിക്കും.
രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് 8.30ന് കോഴിക്കോട് കൃപാലയം
ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ
മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 9.45ന് മദ്ധ്യസ്ഥ
പ്രാര്‍ത്ഥന, 10.15ന് പ്രസംഗം തുടര്‍ന്ന് മികവ് പുലര്‍ത്തിയവരെ
ആദരിക്കലും 11 മണിക്ക് പ്രദക്ഷിണവും നടക്കും. 1 മണിക്ക് കൊടിയിറക്കത്തോടെ
മൂന്ന് ദിവസത്തെ തിരുനാള്‍ സമാപിക്കും. ജോര്‍ജ്ജ് മനയത്ത് കോര്‍
എപ്പിസ്‌കോപ്പ്, ഫാ. മിഖായേല്‍ ജേക്കബ് പുല്യാട്ടേല്‍, ഫാ. വിപിന്‍
കുരുമോളത്ത്, ഫാ. അതുല്‍ കുമ്പളംപുഴയില്‍ എന്നിവര്‍ വിവിധ ദിവസങ്ങള്‍ക്ക്
തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *