October 14, 2025

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വാഹന പ്രചരണ ജാഥ ചൊവ്വാഴ്ച വയനാട്ടിൽ

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനവാഹന പ്രചരണ ജാഥക്ക് ജില്ലയിൽ ഇന്ന് സ്വികരണം നൽകും.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രകാശ് സ്വാമിനയിക്കുന്ന ജാഥക്ക് ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് ലക്കിടിയിൽ വച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുംകൽപ്പറ്റയിൽ 11 മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുനിത ജഗദിഷ് സുൽത്താൻ ബത്തേരിയിൽ നഗരസഭാ ചെയർപേഴ്സൺ ടി.എൽ സാബുവും മൂന്നു മണിക്കും മാനന്തവാടിയിൽ അഞ്ച് മണിക്ക് നഗരസഭാ ചെയർപേഴ്സൺ വി ആർ പ്രവിജും ഉദ്ഘാടനം ചെയ്യും വാഹന ജാഥ വൻ വിജയമാക്കാൻ ജില്ല കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് ആസോസിയേഷൻ ജില്ലാ കമ്മറ്റി തിരുമാനിച്ചു.പ്രസിഡന്റ് പ്രാണിയത്ത് അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിപി ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി അബ്ദുൾ ഗഫൂർ ,ഉമ്മർ പാരഡൈസ്, ബിജു മന്ന,സാജൻ പൊരുന്നിക്കൽ അനിഷ് ബി നായർ, അരവിന്ദ് ബത്തേരി, അസ്‌ലം കബളക്കാട് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *