October 14, 2025

പാലിയേറ്റീവ് ദിനാചരണവും സന്ദേശറാലിയും 15ന് കാവുംമന്ദത്ത്

0
IMG-20190114-WA0216

By ന്യൂസ് വയനാട് ബ്യൂറോ

.
കാവുംമന്ദം: പാലിയേറ്റീവ് ദിനമായ ജനുവരി 15ന് തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്ക് കാവുംമന്ദത്ത് പാലിയേറ്റീവ് ദിനാചരണവും സന്ദേശറാലിയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി സഞ്ജിത് അന്തിക്കാട് എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സന്ദേശറാലി, പൊതുയോഗം, ലഘുലേഖ വിതരണം, ബോധവല്‍ക്കരണം, കരോക്കെ ഗാനമേള, നാസിക് ഡോള്‍, ഫ്ലാഷ് മോബ്, ചെണ്ടമേളം തുടങ്ങിയവ നടക്കും. 
പൊതുയോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യും. സന്ദേശറാലി തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഫ്ലാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ അഭിലാഷ് ബി, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ പി സ്മിത, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, , തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളില്‍ നിന്നുള്ള പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍‍ തുടങ്ങിയവര്‍ സംബന്ധിക്കും. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമുള്ള  കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെയും തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *