ആവേശമായി കേരള ഇന്‍റര്‍ സ്കൂള്‍ ഹാന്‍റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

ആവേശമായി കേരള ഇന്‍റര്‍ സ്കൂള്‍ ഹാന്‍റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
കാവുംമന്ദം: തരിയോട് ഗവ: ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന സംസ്ഥാന ഇന്‍റര്‍ സ്കൂള്‍ ഹാന്‍റ്ബോള്‍ ടൂര്‍ണ്ണമെന്‍റ് ആവേശകരമായി. വിവിധ ജില്ലകളില്‍ നിന്നുമായി ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുട, യൂണിയന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ തൃശ്ശൂര്‍, എം ഐ സി മലപ്പുറം, കക്കോവ് എച്ച് എസ് എസ് മലപ്പുറം, ക്രസന്‍റ് എച്ച് എസ് എസ് അടക്കാക്കുണ്ട്, വണ്ണൂര്‍ ഗവ എച്ച് എസ് എസ് കോഴിക്കോട്, ഗവ എച്ച് എസ് എസ് തരിയോട് തുടങ്ങിയ സംസ്ഥാനത്തെ മികച്ച സ്കൂള്‍ ടീമുകള്‍ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. തരിയോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017ല്‍ തുടക്കം കുറിച്ച ഈ സംസ്ഥാന തല ടൂര്‍ണ്ണമെന്‍റ് മൂന്നാം വര്‍ഷമാണ് നടത്തി വരുന്നത്. കേരളത്തിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഇന്‍റര്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പെടുന്ന ഏക ടൂര്‍ണ്ണമെന്‍റാണ് തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ നടത്തുന്നത് എന്ന് മാത്രമല്ല വയനാട് ജില്ലകളിലെ ഒരു ഗെയ്മിനും ഒരു സ്കൂളും ഒരു തരത്തിലുള്ള അഖില കേരള മത്സരങ്ങളും നടത്തുന്നില്ല. നിരവധി സംസ്ഥാന താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. വയനാടിനെ പ്രതിനിധീകരിച്ച് കളിക്കുന്ന മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ തരിയോട് ജി എച്ച് എസ് എസില്‍ അഞ്ച് സംസ്ഥാന താരങ്ങള്‍ അണിനിരക്കുന്നുണ്ട്. തിങ്കളാഴ്ച്ച ഫൈനല്‍ മത്സരം നടന്നു. . ടൂര്‍ണ്ണമെന്‍റ് നേരത്തെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി ടി എയുടെയും അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്.
Leave a Reply