ഭക്തി സാന്ദ്രമായി ചുണ്ടേൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുന്നാളാഘോഷം

ചുണ്ടേൽ : സർവമത തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുന്നാളാഘോഷം ഭക്തി നിർഭരമായി. ജനുവരി 3-ാം തിയതി ആരംഭിച്ച തിരുന്നാളാഘോഷത്തിന്റെ പ്രധാന ദിനമായിരുന്ന 12- 13നും ഏകേദേശം ഒന്നര ലക്ഷത്തിൽപരം തീർത്ഥാടകരാണ് ദേവാലയത്തിലെത്തിയത്. വയനാട് ജില്ലയിലെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ ചുണ്ടേൽ തദേവൂസ് ദേവാലയത്തിൽ ജാതിമതഭേതമന്യേ ജില്ലയ്ക്കകത്തും പുറത്തു നിന്നും കൂടാതെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും വിശ്വാസികളെത്താറുണ്ട്. തോട്ടം മേഘലയായ ചുണ്ടയും സമീപ പ്രദേശങ്ങളിലെയും സാംസ്കാരികമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ദേവാലയമാണ്.
ഇന്ത്യയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ നാമ ദേയത്തിലുള്ള ആദ്യത്തേതും. തെക്കെ ഇന്ത്യയിലെ രണ്ടാമത്തെയും തീർത്ഥാടന കേന്ദ്രമായ ഈ ദേവാലയം 1924ൽ വൈത്തിരി സെൻറ് ജോസഫ് പള്ളി വികാരിയായിരുന്ന എസ്.ജെ എഡ്വേർഡ് ബരേറ്റ് ആരംഭിച്ച കൊച്ചു പ്രാർത്ഥനാലയമാണ് തീർത്ഥാടന കേന്ദ്രമായി മാറിയത്. 1937ൽ ഫാദർ വിക്ടർ റൊസാരിയോ റോമിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധ യൂദാ ശ്ശീഹായുടെ തിരുശേഷിപ് ദേവാലയത്തിൽ സ്ഥാപിക്കുകയും അന്ന് മുതൽ പ്രത്യേക നൊവേന ആരംഭിക്കുകയും ചെയ്തു. തുടർന്ന് .തുടർന്ന് 1953 ൽ ഫാദർ അലോഷ്യസ് ഡിസിൽവയുടെ നേതൃത്വത്തിൽ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി വിശ്വാസികൾക്ക് സമർപ്പിച്ചു.
ദേവാലയത്തിലെ തിരു സ്വരൂപം വണങ്ങി പ്രാർത്ഥനാ നിയോഗം സമർപ്പിച്ചാൽ തിറവേറ്റപ്പെടും എന്ന ഉറച്ച വിശ്വാസമാണ് ഈ ദേവാലയത്തെ തീർത്ഥാടന കേന്ദ്രമാക്കിയത്. അതൊടൊപ്പം എല്ലാ തിങ്കളാഴ്ചയും പ്രത്യേക ദിവ്യബലിയും നൊവേനയും വിശ്വാസികൾക്കായുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടെന്നാണ് ദേവാലയ സഹവികാരിയായ അനിൽ ജോസഫ് പറഞ്ഞു. തീർത്ഥാടകർക്കായി തിരുന്നാളാഘോഷം തുടങ്ങിയ അന്നു മുതൽ നേർച്ചഭക്ഷണം നൽകിവരുന്നു. ഉദാരമനസ്കരായ എല്ലാ വിഭാഗത്തിലുംപെട്ട വിശ്വാസികളുടെ കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി ദേവാലയ പരിഷ് കൗൺസിൽ അംഗമായ സി.പി വർഗീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് വികാരി ഫാദർ മാർട്ടിൻ ഇലഞ്ഞി പറമ്പിലിന്റെ ദിവ്യബലിയോടെ ഈ വർഷത്തെ തിരുന്നാളാഘോഷം സമാപിച്ചു. .
Leave a Reply