ക്യാമ്പസുകൾ സർഗാത്മകതയുടെ വിളനിലം കെ.എം അഭിജിത്ത്

മാനന്തവാടി: കെ എസ് യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബേഹ്തർ ഭാരത് പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് നിർവഹിച്ചു .ക്യാമ്പസുകളിൽ നിന്ന് വർഗ്ഗീയതയും ഫാസിസവും തുടച്ചു മാറ്റാൻ വിദ്യാർത്ഥികൾ ഒരുമിച്ച് നിൽക്കണമെന്നും സ്വജനപക്ഷപതാവും അക്രമരാക്ഷ്ട്രീയവും അവസാനിപ്പിച്ച് വിദ്യാർത്ഥി അവകാശങ്ങൾക്ക് വേണ്ടിയാണ് വിദ്യാർത്ഥി സംഘടനങ്ങൾ നിലനിൽക്കണമെന്നും അദ്ധേഹം പറഞ്ഞു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമൽ ജോയി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് യു സെക്രട്ടറി നാഗേഷ് കരിയപ്പ മുഖ്യ പ്രഭാക്ഷണം നടത്തി .ലയണൽ മാത്യു ,നിഖിൽ തോമസ് ,സുഷോബ് ചെറുകുമ്പം, മെർലിൻ കുര്യാക്കോസ്, യൂനസ് അലി എന്നിവർ സംസാരിച്ചു
Leave a Reply