May 17, 2024

വ്യാപാരികളുടെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നാളെ

0
Img 20190114 Wa0076
കല്‍പ്പറ്റ: ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിലെ ജനകീയ വഞ്ചന സമൂഹം തിരിച്ചറിയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 71 ശതമാനം തുക ശമ്പള, പെന്‍ഷന്‍, അലവന്‍സ് തുടങ്ങിയ ഇനത്തില്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി നടത്തിയ പണിമുടക്കില്‍ കര്‍ഷക തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, പീഡിക തൊഴിലാളികള്‍ തുടങ്ങിയവരെ പറഞ്ഞ് പറ്റിച്ച് രണ്ടുദിവസത്തെ തൊഴില്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
        പാവപ്പെട്ട തൊഴിലാളികളെ വഞ്ചിച്ച ട്രേഡ് യൂനിയന്‍ നേതാക്കള്‍ തൊഴിലാകളികളോട് മാപ്പ് പറയണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു പ്രസ്ഥാനങ്ങളും തോന്നുംപോലെ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിച്ച് മറ്റുള്ളവര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടി നിയമം മൂലം നിരോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 
      ജില്ലയില് പ്രളയബാധിതരായ വ്യാപാരികളുട പുന:രധിവാസം സാധ്യമാക്കുക, കോടതി വിധികളിലൂടെ ദുര്‍ബലമായ വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക, വര്‍ധിപ്പിച്ച മുന്‍സിപ്പല്‍, പഞ്ചായത്ത് ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം നീക്കുക, നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈമാസം 16ന് 
കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. 16ന് രാവിലെ 10ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. ധര്‍ണ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 74 യൂനിറ്റുകളില്‍ നിന്നായി 5000 അംഗങ്ങള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജന.സെക്രട്ടറി ഒ.വി വര്‍ഗീസ്, ട്രഷറര്‍ ഇ ഹൈദ്രു, കെ കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്‍, ജോജിന്‍.ടി ജോയ്, നൗഷാദ് കാക്കവയല്‍, മുജീബ് ചുണ്ടേല്‍, അഷ്‌റഫ് കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *