November 6, 2026

സൗജന്യ മുഖവൈകല്യ- മുച്ചിറി നിവാരണ ക്യാമ്പ് 20-ന് കൽപ്പറ്റയിൽ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 20-ന്  രാവിലെ ഒമ്പത് മുതല്‍ കൽപ്പറ്റയിൽ  നടക്കുമെന്ന് സംഘാടകര്‍  അറിയിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിലെ ഐഡിയൽ അക്കാദമി ഹാളിൽ  നടക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത് , വയനാട് പീപ്പിള്‍ ഫോറം,, മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ,വയനാട്  പ്രസ്സ് അക്കാദമി     എന്നിവയുടെ ആഭിമുഖ്യത്തിലാണ്.  തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കുമെന്ന്  , ജിന്‍സ് ഫാന്റസി, ബെസ്സി പാറക്കല്‍, സി.വി.ഷിബു  എന്നിവര്‍ പങ്കെടുത്തു. ഫോണ്‍, 9645400007, 9645370 145, 96563479995 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *