April 20, 2024

കുഞ്ഞുമനസ്സിൽ ഭക്ഷണപ്പെരുമയുമായി കിഡ്സ് ഫെസ്റ്റ്

0
Img 20190115 Wa0077
മീനങ്ങാടി: കുഞ്ഞുമനസ്സിൽ ഭക്ഷണപ്പെരുമയുമായി കിഡ്സ് ഫെസ്റ്റ്. കണ്ടതും കാണാത്തതുമായ വിഭവങ്ങൾ മനോഹരമായി ഒരുക്കിവെച്ച്  ഒരു ദിവസം എങ്ങനെയുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. എന്തെല്ലാം കഴിക്കണം ,കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ട വൈറ്റമിനുകൾ ഏതെല്ലാം, ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് എങ്ങനെ ഭക്ഷണം ഷെയർ ചെയ്യണം എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് കിഡ്സ് ഫെസ്റ്റിലെ ഫുഡ്‌ ഫെസ്റ്റിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.
മീനങ്ങാടി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ അൽബിറ് ഇസ്ലാമിക്‌ പ്രീ സ്കൂൾ പി.ടി.എ കമ്മിറ്റി ആണ്‌ ഫെസ്റ്റ്‌ സംഘടിച്ചിച്ചത്‌ .
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ പരിപാടിയിൽ സാധാരണ വിഭവങ്ങൾക്ക് പുറമെ ബിരിയാണി, റയിൻബോ പുലാവ്, പുഡ്ഡിംഗ്, ഉന്നക്കായ്, കട്ട്ലറ്റ്, എഗ്ഗ് റോൾ, സമൂസ, ചില്ലിചിക്കൻ, വട, മുട്ട മാല, ഇറച്ചിപ്പത്തിരി, കബ്സ, കേക്ക്സ്
വിവിധ പഴവർഗ്ഗങ്ങൾ തുടങ്ങി പതിനഞ്ചോളം വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ ഒരുക്കിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *