October 14, 2025

പനമരത്ത് പാലിയേറ്റീവ് ദിന സന്ദേശ റാലിയും പൊതു യോഗവും നടത്തി.

0
IMG-20190115-WA0099

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ,സാമൂഹി ആരോഗ്യ കേന്ദ്രം, സാന്ത്വനം പാലിയേറ്റീവ് ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു.രാവിലെ 10 മണിക്ക് പനമരം സി.എച്ച്. സി.  യിൽ നിന്നാരംഭിച്ച സന്ദേശ റാലിയിൽ ജനപ്രതിനിധികൾ, പാലിയേറ്റീവ് വളണ്ടിയർമാർ ആശുപത്രി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, നേഴ്സിംഗ് വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന വളണ്ടിയർമാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. നാസിക് ബാൻഡ് സംഘം റാലിക്ക് കൊഴുപ്പേകി.പായസവിതരണവും ഉണ്ടായിരുന്നു റാലിയ്ക്കുശേഷം ബസ് സ്റ്റാന്റിൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ .അസൈനാർ വെള്ളേരി (വളണ്ടിയേർസ് കോഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ) അദ്ധ്യക്ഷനായി.  മേഴ്സി ബെന്നി (ബ്ലോക്ക്ആരോഗ്യ കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ) ഉദ്ഘാടനം നടത്തി ,ധൻ  (വളണ്ടിയേർസ് കോഡിനേഷൻ ജില്ലാ സെക്രട്ടറി ) പാലിയേറ്റിവ് ദിന സന്ദേശം നല്കി സംസാരിച്ചു..പൗലോസ് കുറുംമ്പേ മഠം, ശ്.  മണി ഇല്യമ്പത്ത്,  .സഫിയ (ബ്ലോക്ക് മെമ്പർമാർ), .എം.എ.ചാക്കോ, . ജൂൽനാ ഉസ്മാൻ,  ശാരദ (വാർഡുമെമ്പർമാർ ) .മണി (HI), . ലിസി ,.സൗദാമിനി, (JPHN)  മനോജ്,  സഹദ്.കെ സി എന്നിവർ സംസാരിച്ചു.. ഹക്കീം, ഇസ്സുദ്ധീൻ, അസീസ്, സലിം,  ഷർമിന,  ജമീല അസൈനാർ, റുഖിയ  സലാം തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *