March 28, 2024

ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നടത്തി

0
Img 20190115 Wa0115
ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നടത്തി .
പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി മികവിലേക്ക് ഉയർത്താനും,അന്താരാഷ്ട തലത്തിലേക്ക് ഉയർത്തുന്നതിനും ആവശ്യമായ ദൗതിക സൗകര്യം ഒരുക്കുന്നതിനുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം കൽപ്പറ്റ നിയോജക മണ്ഡലം എം‌.എൽ.എ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയൻഅന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തി പ്രഖ്യാപനം നടത്തുകയും 9.33 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തുകയുംചെയ്തിരുന്നു. ഇതിൽ കേരള ഗവൺമെന്റിന്റെ കിഫ് ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഊരാളങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്ത് നടത്തുക.  ഹെഡ്മാസ്റ്റർ സി.കെ സുന്ദർലാൽ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ ആർ.രാധാകൃഷ്ണൻ,നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ അജിത കെ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടി,വാർഡ് കൗൺസിലർ വി.പി.ശോശാമ്മ, പി.ടി.എ പ്രസിഡണ്ട് എം.ബി. ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ പ്രഭാകരൻ, എസ്.എസ്.എ പ്രോഗ്രാം ഓഫീസർ ബാബുരാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുഗതൻ, മുഹമ്മദാലി, ഗിരീഷ്, സി.കെ നൗഷാദ്, പ്രിൻസിപ്പാൾ സജീവൻ പി.ടി, അനിൽകുമാർ എം.എ, സ്കൂൾ ചെയർമാൻ അർഷിൻ സിദ്ദീഖ്, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം സ്കൂൾ കോ-ഓർഡിനേറ്റർ സജി ആന്റോ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *