October 14, 2025

കലക്ടറേറ്റ് ഉപരോധം വൻ വിജയമാക്കുവാൻ മാനന്തവാടി നിയോജക മണ്ഡലം യു.ഡി. എഫ്. കൺവെൻഷൻ തീരുമാനം.

0

By ന്യൂസ് വയനാട് ബ്യൂറോ

ഇടത് സർക്കാറിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 23 ന് നടത്തുന്ന കലക്ടറേറ്റ് ഉപരോധം വൻ വിജയമാക്കുവാൻ മാനന്തവാടി നിയോജക മണ്ഡലം യു.ഡി' എഫ്. കൺവെൻഷൻ തീരുമാനിച്ചു.
ഉപരോധസമരത്തിൽ 2000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ യു.ഡി.എഫ്. കൺവീനർ എൻ.ഡി' അപ്പച്ചൻ ഉൽഘാടനം ചെയ്തു.
നിയോജക മണ്ഡലം യു.ഡി.എഫ്.ചെയർമാൻ അഡ്വ.എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി
കടവത്ത് മുഹമ്മദ്.ഭൂപേഷ് .എം.അബ്ദുറഹിമാൻ .അഡ്വ.ജവഹർ ജോസ്.അഡ്വ.വേണുഗോപാൽ.കെ.എം.അബ്ദുള്ള .പടയൻ അബ്ദുള്ള പി.വി.ജോർജ്.എന്നിവർ സംബന്ധിച്ചു. മണ്ഡഡലം യു.ഡി.എഫ്. കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.
കലക്ടറേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം മാനന്തവാടി മുനിസിപ്പാലിറ്റിയിലും ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫ്. കൺവെൻഷനുകൾ വിളിച്ചുകൂട്ടും.
തിരുനെല്ലി 17 ന് വ്യാഴായ്ച്ച 11 മണി വ്യാപാരഭവൻ. 
പനമരം 17 ന് വ്യാഴായ്ച്ച 3 മണി പനമരം ലീഗ് ഓഫീസ് .
തവിഞ്ഞാൽ 17 -ന് വ്യാഴായ്ച്ച 4 മണി 
ഐ.എൻ.ടി.യു.സി.ഹാൾ .
വെള്ളമുണ്ട 18 ന് വെള്ളിയാഴ്ച്ച 3 മണി എട്ടേ നാൽ ബാങ്ക് ഹാൾ.
എടവക 18 ന് വെള്ളിയാഴ്ച്ച 3 മണി  രണ്ടേ നാൽ  കോൺഗ്രസ് ഓഫീസ് .
തൊണ്ടർനാട് 18 ന് വെള്ളിയാഴ്ച്ച 4 മണി കോറോം ലീഗ് ഓഫീസ്. 
മാനന്തവാടി 20 ന് ഞായർ 4 മണി കോൺഗ്രസ് ഓഫീസ്. എന്നിങ്ങനെ യോഗങ്ങൾ നടക്കും. 
വിവിധ യോഗങ്ങളിൽ എൻ കെ വർഗീസ്, പടയൻ മുഹമ്മദ്, എം.ബി.സെബാസ്റ്റ്യൻ, എ.പ്രഭാകരൻ മാസ്റ്റർ, എൻ.നിസാർ അഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, പി.കെ.അസ്മത്ത്, എം.ജി.ബിജു, രൂപേഷ്, എം.അബ്ദുറഹിമാൻ, അഡ്വ : ജവഹർ ,കടവത്ത് മുഹമ്മദ്, കെ.എം.അബ്ദുള്ള എന്നിവർ സംബന്ധിച്ച് സംസാരിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *