May 2, 2024

നാടിന്റെ നന്മയുടെ മുഖമായി നാട്ടുനന്മ സാന്ത്വന പരിചരണം.

0
Img 20190115 Wa0029
 മാനന്തവാടി: 
 ആരോഗ്യകേരളം വയനാടും ജില്ലാ കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കുന്ന നാട്ടുനന്മ എന്ന  പദ്ധതി സ്വാന്തന പരിചരണ രംഗത്തേക്ക് പ്രവർത്തിക്കാൻ സ്വമേധയാ കടന്നുവരുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന പദ്ധതിയാണ് .  
      ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഓരോ പഞ്ചായത്തിലും വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് സ്വാന്തന പരിചരണ പരിശീലനം നടത്തിവരുന്നു.  ഒരു വാർഡിൽ ചുരുങ്ങിയത് 10 മുതൽ 20 വരെ കിടപ്പു രോഗികൾ  ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
ആവശ്യമായ സമയത്ത്‌ കൃത്യമായ സഹായവും പരിചരണവും ലഭിക്കാതെ വിഷമിക്കുന്ന അനേകം രോഗികൾക്ക് ആശ്വസമാവും ഈ പദ്ധതി എന്നത് തീർച്ചയാണ്.  2019 ജനുവരി 15 ന്  പാലിയേറ്റീവ് ദിനത്തിൽ ഇത്തരത്തിൽ പരിശീലനം നേടിയ മൂവ്വായിരത്തോളം കുടുംബശ്രീ പ്രവർത്തകർ ആണ് സ്വാന്തന പരിചരണ രംഗത്തേക്ക് കാൽ വെക്കുന്നത്.  ഒരു രോഗിക്ക് ഒരു വളണ്ടിയർ എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കാണ് പദ്ധതി മുന്നേറികൊണ്ടിരിക്കുന്നത്.
  
       രോഗി പരിചരണവും പുനരധിവാസവുമെല്ലാം എളുപ്പമാക്കുക വഴി സ്വാന്തന പരിചരണ രംഗത്ത് മാത്രമല്ല വയനാട് ജില്ലയിലെ ആരോഗ്യ മേഖലക്ക് മുഴുവൻ പുത്തനുണർവ് സമ്മാനിക്കാൻ നാട്ടുനന്മക്ക് കഴിയും.  നന്മ  വറ്റാത്ത സന്മനസുകൾ ഇവിടെ നാടിന് മാതൃകയാവുകയാണ് ഈ നാട്ടുനന്മയിലൂടെ….
നാട്ടുനന്മയുടെ ഭാഗമായി പരിശീലനം ലഭിച്ച കുടുംബശ്രീ വളണ്ടിയർമാരുടെ ഗൃഹസന്ദർശന ഉദ്ഘാടനം കാട്ടികുളത്ത് വെച്ച് ബഹു മാനന്തവാടി നിയോജക മണ്ഡലം എം.എൽ. എ  ഒ.ആർ. കേളു നിർവ്വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *