May 9, 2026

പ്രളയ ബാധിതർക്ക് ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ ആദിവാസി വികസന പാർട്ടി യാചനാ സമരം നടത്തും.

0
IMG-20190116-WA0025
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയ ബാധിതർക്ക് ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ  ആദിവാസി വികസന പാർട്ടി യാചനാ സമരം നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ജില്ലാ പ്രസിഡണ്ട് നിട്ടം മാനി കെ.കുഞ്ഞിരാമനാണ് 28-ന് രാവിലെ 11 മണി മുതൽ 24 മണിക്കൂർ കലക്ട്രേറ്റിന് മുമ്പിൽ യാചന സമരം നടത്തുന്നത്. പ്രളയത്തിൽ ഭൂമിയും വീടും  നഷ്ടപ്പെട്ടവർക്ക് ആറ് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തത് പ്രതിഷേധാർഹമാണ്.   പലരിൽ നിന്നായി പിരിച്ചെടുത്ത പണം സർക്കാരിന്റെ ഖജനാവിൽ ഉണ്ടായിട്ടും പാവപ്പെട്ടവർക്ക് സഹായം നൽകാത്തത് സർക്കാർ അവരെ കണ്ടില്ലന്ന് നടിക്കുന്നത് കൊണ്ടാണ്. കൃത്യമായ കണക്ക് പോലും ഇപ്പോഴും സർക്കാരിന്റെ കൈവശമില്ല. സർക്കാരിന്റേത് വെറും പ്രഖ്യാപനങ്ങൾ മാത്രമായിരുന്നുവെന്നും ഇനിയും ആനുകൂല്യ നിഷേധം തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് ആദിവാസി വികസന പാർട്ടി നേതൃത്വം നൽകുമെന്നും ഇവർ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് നിട്ടം മാനി കുഞ്ഞിരാമൻ, മഹിളാ വിഭാഗം ജില്ലാ വൈസ് പ്രസിഡണ്ട് അമ്മു പഞ്ചാര കൊല്ലി,  യുവജന വിഭാഗം ജില്ലാ പ്രസിഡണ്ട് വിപിൻ കൂടൽമ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *