May 15, 2024

കെ.പി. എസ്. ടി. എ. വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക് വയനാട്ടിൽ സ്വീകരണം നൽകി.

0
Img 20190116 Wa0024
 കൽപ്പറ്റ:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന  പ്രസിഡൻറ് 
പി.ഹരിഗോവിന്ദൻ നയിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക്  വയനാട്ടിൽ സ്വീകരണം നൽകി.. വിദ്യാഭ്യാസമേഖലയിലെ  കാവി-ചുവപ്പ് വൽക്കരണം  അവസാനിപ്പിക്കുക, അധ്യാപകരുടെ  ആനുകൂല്യങ്ങൾ  പുനസ്ഥാപിക്കുക,  അധ്യാപക നിയമനങ്ങൾ  അംഗീകരിക്കുക, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പി.എസ്.സി നിയമനങ്ങൾ  ത്വരിതപ്പെടുത്തുക,  രാഷ്ട്രീയപ്രേരിത നടപടികൾ  അവസാനിപ്പിക്കുക,  മാനേജർമാരുടെ 
ശിക്ഷാധികാരം  ഒഴിവാക്കുക,  ശമ്പള പരിഷ്കരണ നടപടികൾ  ആരംഭിക്കുക,  പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക,  വിലക്കയറ്റം തടയുക  എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. ജനുവരി 13 ന്കാസർകോട് നിന്ന് ആരംഭിച്ച ജാഥ നാലാം ദിവസമായ ഇന്ന് വയനാട്ടിൽ എത്തി. സമ്മേളനത്തിൽ ടി.പി അലി ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരി ഉപജില്ല പ്രസിഡൻറ് ബൻസലാൽ അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റൻ പി ഹരിഗോവിന്ദൻ, വൈസ് ക്യാപ്റ്റൻ എൻ സലാഹുദ്ദീൻ, മാനേജർ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. 25 ന്  വൈകുന്നേരം നാലുമണിയോടെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ  ജാഥ അവസാനിക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരി28, മാർച്ച് 
1,2 തീയതികളിൽ കോട്ടയം ജില്ലയിൽ  നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *