October 14, 2025

ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് വയനാട്ടിൽ സ്വീകരണം നല്‍കി.

0
saksharatha-yathra-@mndy-MLA-O-R-KELU

By ന്യൂസ് വയനാട് ബ്യൂറോ

ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല നയിക്കുന്ന ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് മാനന്തവാടി, പനമരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. മാനന്തവാടിയില്‍ നടന്ന സ്വീകരണ സമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടന അരക്കിട്ടുറപ്പിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള സമീപനങ്ങളുണ്ടാവരുത്. കുട്ടികള്‍ അടക്കമുള്ളവരെ ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമസ്ത മേഖലകളിലും ഭരണഘടന ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഭരണഘടന സാക്ഷരതാ സന്ദേശയാത്രയുടെ പ്രസക്തിയെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ഭരണഘടന സാക്ഷരതാ സന്ദേശം നല്‍കിയ ജാഥാ ക്യാപ്റ്റന്‍ ഡോ. പി എസ് ശ്രീകലയെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. 
ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ജെ പൈലി, സ്ഥിരം സമിതി അധ്യക്ഷ കമര്‍ ലൈല, നഗരസഭാ ഉപാധ്യക്ഷ ശോഭാ രാജന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്, സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പനമരത്തെ സ്വീകരണ യോഗം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍, ബിന്ദു രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
സന്ദേശയാത്രയ്ക്ക് ഇന്നു (ജനുവരി 17) രാവിലെ ഒമ്പതിന് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ സ്വീകരണം നല്‍കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അധ്യക്ഷത വഹിക്കും. എഡിഎം കെ അജീഷ് മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 
കേരള നിയമസഭ, പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് സന്ദേശയാത്ര. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *