October 14, 2025

സൗജന്യ മെഗാ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 20 ന് മാനന്തവാടിയിൽ

0
IMG-20190117-WA0009

By ന്യൂസ് വയനാട് ബ്യൂറോ

 
കൽപ്പറ്റ: പ്രളയം വിതച്ച ദുരന്തങ്ങളെ മറികടക്കുന്ന വയനാട്ടിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ  സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ   മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ   20 ന് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  . സ്പെഷ്യാലിറ്റി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന 100ൽ അധികം ആളുകളുള്ള സന്നദ്ധസംഘത്തിന്റെ നേതൃത്വത്തിൽ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പിന് സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. . സമഗ്രമായ ഈ ക്യാമ്പിൽ നിരവധി സ്പെഷ്യാലിറ്റി ചികിത്സകളാണ് സൗജന്യമായി നൽകുന്നത് . പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യമായി അൾട്രാ സൗണ്ട് സ്കാൻ, സി ടി സ്കാൻ, എക്സ് റേ, ഇ. സി. ജി, എക്കോ ടെസ്റ്റ്, മൈനർ സർജറികൾ, ദന്ത ശസ്ത്രകിയകൾ, തിമിര ശസ്ത്രക്രിയകൾ, കണ്ണടകൾ, മരുന്നുകൾ ,എന്നിവ സൗജന്യമായി ലഭ്യമാക്കും. അതിനു പുറമേ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുഴുവൻ ആളുകൾക്കും വരുന്ന ഒരു വർഷ കാലയളവിലുളള ചികിത്സകളും മരുന്നുകളും സൗജന്യമായി നൽകാനുളള സന്നദ്ധത ഇന്ത്യൻ മെഡിക്കൽ
അസോസിയേഷൻ, കൊച്ചി യൂണിറ്റ് ഭാരവാഹികൾ  അറിയിച്ചിട്ടുണ്ട്.
ജില്ലാ ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ വയനാട്, ഐ.എം.എ.കൊച്ചി, കോംട്രസ്റ്റ് ഐ കെയർ, ഡി.എം.വിംസ് വയനാട് എന്നിവർ  ക്യാമ്പിനാവശ്യമായ സൗകര്യങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും ഉറപ്പാക്കും. ജനറൽ മെഡിസിൻ,
ശ്വാസകോശ വിഭാഗം, ത്വക് രോഗവിഭാഗം, ഇ എൻ ടി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, കാൻസർ വിഭാഗം, അസ്ഥിരോഗ വിഭാഗം, മസ്തിഷ്കരോഗ വിഭാഗം, വാതരോഗ വിഭാഗം, ഉദരരോഗ ശസ്ത്രക്രിയ വിഭാഗങ്ങൾ, നേത്രരോഗവിഭാഗം,
ഹൃദയരോഗ വിഭാഗം, ജനറൽ സർജറി വിഭാഗം, വൃക്കരോഗ ശസ്ത്രക്രിയ വിഭാഗങ്ങൾ, പ്ലാസ്റ്റിക് സർജറി വിഭാഗം,
 മാനസികരോഗ ചികിത്സാ വിഭാഗം എന്നീ സ്പെഷ്യാലിറ്റി ചികിത്സകളാണ്  ക്യാമ്പിൽ  ലഭ്യമാകുന്നത്. ഡെപ്യൂട്ടി ഡോ. നൂന മർജ  ,എൻ. എച്ച്. എം. പ്രോഗ്രാം ഓഫീസർ ഡോ: ബി. അഭിലാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *