October 14, 2025

ആറ് മാസമായിട്ടും പ്രളയ ദുരിത ബാധിതർക്ക് ആശ്വാസമില്ല: സർക്കാർ ഓഫീസുകൾ കയറിയിങ്ങി ദുരിത ബാധിതർ.

0
IMG-20190117-WA0011

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ങ്ങളൊന്നും ലഭിക്കാതെ  വയനാട് ജില്ലയിൽ നൂറ് കണക്കിന് ദുരിതബാധിതർ.  ആനുകൂല്യങ്ങളന്വേഷിച്ച് സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വീണ്ടും ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. 

        പ്രളയത്തിലും ഉരുൾപൊട്ടലിലും ഭൂമlയും വീടും നഷ്ടമായവരും  വീട്ടുപകരണങ്ങളും കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടമായവരും  സർക്കാർ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ കാത്തിരിക്കുകയാണ്. സുഗന്ധഗിരിയിൽ ഉരുൾ പൊട്ടലിൽ വീട് തകർന്നവരും  പനമരത്ത് പ്രളയത്തിൽ കൃഷി നശിച്ച കർഷകരുമെല്ലാം  നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാഴാഴ്ച ജില്ലാ കലക്ടർക്ക്  വീണ്ടും അപേക്ഷ നൽകി. രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ നേതൃത്വത്തിൽ 150- ലധികം പേരാണ് കലക്ട്രേറ്റിലെത്തി അപേക്ഷ നൽകിയത്. 15 ദിവസം കൂടി കാത്തിരിക്കുമെന്നും  എന്നിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും സംസ്ഥാന ജനറൽ കൺവീനർ പി.ടി. ജോൺ പറഞ്ഞു. 
       കൃത്യമായ കണക്കെടുപ്പ് പോലും നടത്താത്ത സർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണന്നും  ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവർക്ക് യാതൊരു ആനുകൂല്യവും നൽകിയില്ലന്നും പ്രകൃതി  ദുരന്തത്തിന് ഇരയായവർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *