October 14, 2025

ചരിത്രം തിരുത്തിയെഴുതി.: കൃഷ്ണഗിരിയിൽ കേരളത്തിന്റെ വിജയാരവം : രഞ്ജി ട്രോഫിയിൽ ആദ്യമായി കേരളം സെമിയിൽ

0
IMG-20190117-WA0012

By ന്യൂസ് വയനാട് ബ്യൂറോ

സി.വി.ഷിബു. 
കൽപ്പറ്റ: 
ഇന്ത്യൻ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ  കരുത്തിൽ ബുധനാഴ്ച തിളങ്ങിയ കേരളം വ്യാഴാഴ്ച ബൗളിംഗിൽ ബേസിൽ തമ്പിയുടെ മികവിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ  കേരളം ഗുജറാത്തിനെ തോൽപ്പിച്ച് സെമി ഫൈനലിൽ . 
കൈവിരലിനു പൊട്ടലേറ്റിട്ടും ഒറ്റക്കയ്യിൽ ബാറ്റുമായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ പകർന്നു നൽകിയ ആവേശക്കനൽ ഊതിക്കത്തിച്ചാണ്   കേരള പേസർമാർ കൃഷ്ണഗിരിയിൽ വിജയത്തിന്റെ തീ പാറിച്ചത്.   . ആഭ്യന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയത് ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി.   മൂന്നു ദിവസം പോലും പൂർത്തിയാക്കാതെ പോയ ആവേശപ്പോരാട്ടത്തിൽ 114 റണ്‍സിനാണ് കേരളത്തിന്റെ ജയം. 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ മൂന്നാം ദിനം 31.3 ഓവറിൽ വെറും 81 റൺസിനാണ് കേരളം എറിഞ്ഞിട്ടത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ്  എടുത്ത ബേസിൽ തമ്പിയാണ്  കേരളത്തിന്റെ വിജയം അനായാസമാക്കിയത്. രണ്ട് ഇന്നിഗ്‌സിലുമായി  എട്ടു വിക്കറ്റ് വീഴ്ത്തി  37 റൺസ് നേടിയ  ബേസിൽ തമ്പിയാണ്  മാൻ ഓഫ് ദി മാച്ച്. സെമി ഫൈനൽ മത്സരങ്ങൾ കേരളത്തിലാണങ്കിൽ ഈ മാസം അവസാനം  കൃഷ്ണഗിരിയിൽ മത്സരം നടക്കാനാണ് സാധ്യത. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *