October 14, 2025

ശുചിത്വ സന്ദേശ ബൈക്ക് റാലി സംഘടിപ്പിക്കും

0

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ മിക്‌സ് പള്‍സ് റൈഡിംഗ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മിഷന്‍ ക്ലീന്‍ വയനാട് പരിപാടിയുടെ പ്രചരണാര്‍ത്ഥം ഗ്രാമപഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലൂടെ ജനുവരി 19ന് ശുചിത്വ സന്ദേശ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, തരുവണ, മാനന്തവാടി, കാട്ടിക്കുളം, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, വടുവഞ്ചാല്‍, മേപ്പാടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയുടെ സാന്നിധ്യത്തില്‍ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *