October 14, 2025

ബ്രാഹ്മണ്യ വർഗ്ഗീയതക്കെതിരെ പോരാട്ടത്തിന് തയ്യാറെടുക്കാൻ മാവോയിസ്റ്റ് ലഘുലേഖ

0
IMG_20190118_130447

By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുള്ള വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ ലഘുലേഖ .സി .പി .ഐ. മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റിക്ക് വേണ്ടി വക്താവ് ജോഗിയുടെ പേരിലാണ്  ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്.   ഫാസിസത്തിനെതിരെയുള്ള മാവോയിസ്റ്റുകളുടെ പോരാട്ടത്തിൽ  പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചാണ്  ലഘുലേഖ .വയനാട് പ്രസ്സ് ക്ലബ്ബിൽ പലതവണയായി ഇത്തരം ലഘുലേഖ എത്തിക്കാറുണ്ട്. ഇത്തവണ മാധ്യമ സുഹൃത്തുക്കളെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള കുറിപ്പോടുകൂടിയാണ് ലഘുലേഖ എത്തിച്ചിട്ടുള്ളത്.  

ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വെക്കാൻ വർഗ്ഗസമരത്തിന് തിരികൊളുത്തുക എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ഉടനീളം ബി.ജെ. പി. ആർ. എസ്. എസ്. സംഘപരിവാർ സംഘടനകളെയാണ് ഉന്നം വെച്ചിട്ടുള്ളത്.സർക്കാരിന്റെയും പോലീസിന്റെയും   സഹായമില്ലാതെ ശബരിമലയിൽ    ദർശനം നടത്തിയ ദളിത് വനിത കെ.സി. മഞ്ജുവിന് അഭിവാദ്യങ്ങളോടെയാണ് രണ്ട് പുറമുള്ള ലഘുലേഖ     അവസാനിക്കുന്നത്. രോഹിത് വെമൂലയുടെ   മൂന്നാം ചരമ വാർഷിക ദിനത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന പ്രത്യേകത കൂടി ഉണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *