April 28, 2024

ജില്ലാ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിയമനം

0
വനിതാശിശുവികസന വകുപ്പിന്റെ ശരണബാല്യം പദ്ധതിയില്‍ ജില്ലാ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറെ  ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം. പ്രായം ജനുവരി 1 ന് 30 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കുംവയനാട് ജില്ലക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പൂര്‍ണമായ ബയോഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണയൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട് 673591 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. ഫോണ്‍ 04936 246098. അവസാന തീയതി ജനുവരി 25.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *