April 28, 2024

നീരീക്ഷണ സംവിധാനമില്ല: വയനാട് ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

0
Img 20190118 Wa0078
സിജു വയനാട്
ലക്കിടി: വയനാട് ചുരം മാലിന്യ കൂമ്പാരമാവുകയാണ്. സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ദിനംപ്രതി ധാരാളം ചുരത്തിൽ
 അടിഞ്ഞുകൂടുന്നു. അതൊടൊപ്പം രാത്രിയുടെ മറപറ്റി കോഴി വേസ്റ്റും മറ്റ് ജൈവ മാലിന്യങ്ങളും ചുരത്തിൽ നിക്ഷേപിക്കുന്നതും പതിവാകുന്നു. ഇത്തരത്തിൽ ചുരത്തിൽ മാലിന്യങ്ങളടിഞ്ഞുകൂടുന്നത് പരിസ്ഥിതിക്ക് ഗുരുതര ആഘാതമുണ്ടാകും. അതീവ തത്രപ്രധാന മേഘലയായ  പശ്ചിമഘട്ട മലനിരകളിൽ പെട്ട ഈ പ്രദേശങ്ങൾ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. കൂടാതെ കടുത്ത വേനലിൽ പോലും ഈ മേഘലയിൽ നീരുറവകളുടെ സാന്നിധ്യം കാണാൻ സാധിക്കും. എന്നാൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണൊലിപ്പിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതോടൊപ്പം പുതിയ പുൽനാമ്പുകൾ പൊട്ടി മുളയ്ക്കുന്നതിനും സാഹചര്യമില്ലാതെവരും.അതുകൊണ്ട് ഗുരുതരമായ ഈ മാലിന്യ നിക്ഷേപം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളുമുണ്ടായത് പശ്ചിമഘട്ട മലനിരകളും അനുബന്ധ പ്രദേശങ്ങളുമായിരുന്നു. ചുരം റോഡിന്റെ പക്രതളം ഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ വയനാട് ഒറ്റപ്പെട്ട പ്രതീതിയുണ്ടായിരുന്നു. ഭാഗികമായി മാത്രം ഗതാഗതം പുനസ്ഥാപിക്കപ്പെട്ടെങ്കിലും, ഈ അടുത്ത ദിവസങ്ങളിലാണ് പൂർണ്ണതോതിൽ ഗതാഗതം പുനസ്ഥാപിച്ചത്. വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂർണ്ണ തോതിലുള്ള നിയന്ത്രണം ഇതുവരെ സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ചുരം വ്യൂ പോയന്റിൽ സഞ്ചാരികൾ വാഹനം പാർക്ക് ചെയ്യെരുതെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും അതൊന്നും ആരും പാലിക്കപ്പെടുന്നില്ല. അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ള ഈ മേഘലയിൽ മുന്നറിയിപ്പെന്നോണം ചില ബോർഡുകളുണ്ടെങ്കിലും  അവയെല്ലാം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇത് നശിപ്പിച്ചവർക്കെതിരെ  നടപടി എടുക്കുന്നതിനോ പുതിയ ബോർഡ് വയ്ക്കുന്നതിനോ അധികൃതരുടെ ഭാഗത്തു നിന്നും പ്രത്യേക താത്പര്യമുള്ളതായി കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മുൻപൊരവസരത്തിൽ ചില സന്നദ്ധ സംഘടനകൾ ചുരത്തിലെ മാലിന്യം നീക്കാൻ  ചില ശ്രമം നടത്തിയിരുന്നു. ധാരാളം മാലിന്യം ഇത്തരത്തിൽ നീക്കം ചെയ്തെങ്കിലും വീണ്ടും മാലിന്യത്തിന്റെ അളവിൽ വർദ്ധനയല്ലാതെ കുറയുന്നില്ലെന്നാണ് ലക്കടി സ്വദേശി ഷെൽജോ പറയുന്നത്. അടിയന്തരമായി അധികൃതർ ഈ മാലിന്യ പ്രശ്നത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വളരെ വലിയ പ്രക്ഷോപപരുപാടികളുമായി മുൻപോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *