May 9, 2026

യുവമാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മാധ്യമ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി  ജനുവരി 24 ന് കല്‍പ്പറ്റ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍  യുവമാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. വര്‍ഗ്ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനം എന്നതാണ് വിഷയം. 18 നും 30 നും ഇടയില്‍ പ്രായമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. 50 പേര്‍ക്കാണ് അവസരം.  21 ന് വൈകിട്ട് അഞ്ചിന്  മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം വിശദ വിവരങ്ങള്‍ക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍,  ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ് ,ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്, ഫോണ്‍ –  04936-204700, 9744066511  ഇ.മെയില്‍  wynd.ksywb@kerala.gov.in .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *