May 17, 2024

പി.എം. കല പുരസ്കാരം വി.എസ് .ഹർഷക്ക് സമർപ്പിച്ചു.

0
Img 20190120 Wa0001
പി എം കല പുരസ്കാരസമർപ്പണവും പുതിയതായി തിരഞ്ഞെടുത്ത സഹകരണബാങ്ക് പ്രസിഡന്റ്മാർക്ക് സ്വീകരണവും നടത്തി
കൽപ്പറ്റ :കൽപ്പറ്റ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ് സൊസൈറ്റി മുൻസെക്രട്ടറിയുമായിരുന്ന .പി എം കലയുടെ പേരിൽ ഏർപ്പെടുത്തിയ കലാസ്മാരകപുരസ്‌കാരം    കൽപ്പറ്റ ഡയറി വികസന ഓഫീസർ   ഹർഷ  വി.എസിനു തരിയോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് .എം ടി ജോണി സമർപ്പിച്ചു.  പ്രളയനന്തര കേരളത്തിൽ തന്നെ മികച്ച പദ്ധതിയായ "ഡോണറ്റ് എ കൗ. സ്കീം" ആണ്   ഹർഷയെ പുരസ്‌കാരത്തിന്   അർഹയാക്കിയത്
      .വയനാട്  ജില്ലയിൽ 1008 കോടിയിൽപരം രൂപയുടെ നാശനഷ്ടം ഉണ്ടായ കാർഷികമേഖലയിൽ പ്രധാനആഘാതമേല്പിച്ചത്   ക്ഷീരോത്പാദനത്തെയാണ്.ആറ് കോടി നാൽപ്പത്തിമൂന്നു ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ച ക്ഷീരമേഖലയിൽ   167   പശുക്കൾ,6 ഹൈഫർ,48 കിടാരികൾ,59 ൽ പരം എരുമകളുമടക്കം വൻനാശനഷ്ട്ടങ്ങളാണുണ്ടായത് .ഈ പ്രതിസന്ധികളിൽ നിന്നെല്ലാം ക്ഷീരമേഖലയെ കൈപിടിച്ചുയർത്താൻ " ഡൊണേറ്റ് എ കൗ" പദ്ധതിയ്ക്ക് സാധിച്ചു.ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും സഹായധനം കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറി.  147 പശുക്കളെയാണ് മേൽപദ്ധതിയിലുടെ വിതരണം ചെയ്തത്.തികച്ചും അഴിമതി രഹിതമായതും എന്നാൽ ചുവപ്പ്നാടകളിൽ കുടുങ്ങാതെ പദ്ധതി വിജയിപ്പിക്കുവാൻ   ഹർഷയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. തരിയോട് ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽവച്ചു നടന്ന ചടങ്ങിൽ സംഘം- പ്രസിഡന്റ്  കെ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു.സതീഷ് പി. ജി (കെ.സി.ഇ.യൂ ),ജിജു പി(കെ.സി.ഇ.എഫ് ),നിസാർ കെ(സി.ഇ.ഒ),തുടങ്ങിയവർ സംസാരിച്ചു.പുതിയതായി തിരഞ്ഞെടുത്ത പ്രസിഡന്റ്മാരായ   കെ.എൻ ഗോപിനാഥൻ (തരിയോട് സർവീസ് സഹകരണ ബാങ്ക് ),.കെ.വി വേലായുധൻ (വൈത്തിരി സർവീസ് സഹകരണ ബാങ്ക് ) എന്നിവർക്ക് സ്വീകരണവും നൽകി.സംഘം വൈസ് പ്രസിഡന്റ് .പി കെ ബാബുരാജ് സ്വാഗതവും സംഘം ഡയറക്ടർ  സി. ബിന്ദു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *