May 9, 2026

എസ്.കെ.എസ്.എസ്.എഫ്. രാഷ്ട്ര രക്ഷാ യാത്രക്ക് തുടക്കമായി.

0
IMG-20190122-WA0002
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: 
രാഷ്ട്ര  രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണ  പരിപാടികളുടെ ഭാഗമായി SKSSF ജില്ലാ പ്രസിഡണ്ട് മുഹ് യുദ്ധീൻ കുട്ടി യമാനി നയിക്കുന്ന രാഷ്ട്ര രക്ഷാ യാത്രക്ക് നിരവിൽ പുഴയിൽ തുടക്കമായി . 
മത സാഹോദര്യത്തിന്റെ ഈറ്റില്ലമായ കേരള മണ്ണിൽ മതവിദ്വേഷത്തിന്റെ വിത്തുകൾ പാകി സാഹോദര്യം തകർക്കുന്നവർക്കുള്ള മുന്നറിയിപ്പും, പൊതു സമൂഹത്തെ ആദ്യ കാല സാഹോദര്യത്തിന്റെ നല്ല നാളുകൾ ഓർമ്മപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് മനുഷ്യ ജാലിക നടക്കുന്നത്.നിരവിൽ പുഴ കോറോം ക്ലസ്റ്റർ പരിധിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.മഹല്ല് പ്രസിഡണ്ട് വാഴയിൽ മമ്മൂട്ടി അധ്യക്ഷനായിരുന്നു.നടത്തി.
ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് കെ. സഊദ് സ്വാഗതം പറഞ്ഞു.
വെളളമുണ്ട, തരുവണ,നാലാംമൈൽ, പള്ളിക്കൽ 2/4, കാട്ടിക്കുളം, തലപ്പുഴ, പേര്യ, വാളാട് എന്നിവിടങ്ങളിലാണ് ഇന്ന് രാഷ്ട്രരക്ഷായാത്ര  പര്യടനം  നടത്തുന്നത്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *