കാലാവസ്ഥാ വ്യതിയാനം . സംസ്ഥാനതല സെമിനാർ നടത്തി
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം, ,കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾകൂടി കണക്കിലെടുത്താവണമെന്ന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാന തല ശാസ്ത്ര സെമിനാർ ആവശ്യപ്പെട്ടു.പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ പര്യാപ്തമായ വിധത്തിലുള്ള കെട്ടിടനിർമ്മാണ രീതികൾ അവലംബിക്കണം. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം ചെറുക്കുന്നതിനും, ഭൂവിനിയോഗം ശാസ്ത്രീയമായി പുനർനിർണയിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. പ്രളയ ശേഷമുള്ള വയനാടിന്റെ കാലാവസ്ഥയിലും,പരിസ്ഥിതിയിലുമുണ്ടായ നവീന പ്രതിഭാസങ്ങൾ പഠിക്കാൻ സംവിധാനങ്ങളുണ്ടാവണമെന്നും സെമിനാർ നിർദേശിച്ചു. സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റുമായി സഹകരിച്ചു നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ.ദേവകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പി.ശിവ പ്രസാദ്, മിനി സാജു, ഡോ.ബാവ കെ.പാലുകുന്ന്,ടി.എം ഹൈറുദ്ദീൻ, ടി.ജി.സജി, എം.കെ.രാജേന്ദ്രൻ, എം.നിശാന്ത് മോഹൻ, പി.എസ് ജയരാമൻ, പി.എസ്. സ്വാതി എന്നിവർ പ്രസംഗിച്ചു.ദുരന്ത നിവാരണ അതോറിറ്റി അനലിസ്റ്റ് ആശാ കിരൺ വിഷയാവതരണം നടത്തി.മത്സരത്തിൽ ആയിഷ ജുമൈല, ഫാത്തിമ നൗറിൻ (എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റ) ഒന്നാം സ്ഥാനവും, ആൻപോൾ, ഡാൽവിൻ ജോൺസ് (ജി.എച്ച് .എസ് .എസ്.മീനങ്ങാടി) രണ്ടാം സ്ഥാനവും, അൻഷിദ ബൽക്കീസ്, ലുബിന ഫെബിൻ (ഗവ. സർവജന വി.ച്ച്.എസ്.എസ്.ബത്തേരി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





Leave a Reply