May 9, 2026

അസറുദ്ദീന് നാട് കണ്ണീരോടെ വിട ചൊല്ലി.

0
IMG-20190121-WA0084
By ന്യൂസ് വയനാട് ബ്യൂറോ
"ഇനി അവൻ ഇല്ല" എന്ന സത്യത്തെ ഉൾകൊള്ളാൻ കഴിയാതെ നാട് വിതുമ്പുകയാണ്. അസറുദ്ദീൻ എന്ന കൂട്ടുകാരുടെ സ്വന്തം അഷ്കറിന്റെ ജീവന് വേണ്ടി കടന്നു പോയ രണ്ട് ദിനങ്ങൾ പ്രാർത്ഥനയോടെ കഴിഞ്ഞവർക്ക് തീരാവേദനയായി അവന്റെ വേർപാട്.നാട്ടിലെ എല്ലാ കൂട്ടായ്മകളിലും സജ്ജീവമായ മുഖമായിരുന്നു.രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ച അസറുദ്ദീന്റെ വിയോഗത്തിൽ നാടൊന്നാകെ  വീട്ടിലേക്ക് ഒഴുകി എത്തി. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ജോലി സംബന്ധമായ വിദേശവാസം അവസാനിപ്പിച്ച് കോഴിക്കോട് ഒരു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കവെയാണ് ഈ അപകടം  .നൂറ് കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ  ഓടത്തോട് എത്തിയിരുന്നു. . പൊറ്റയിൽ കുഞ്ഞുമുഹമ്മദിന്റെയും സി.പി കദീജയുടെയും ഇളയ മകനാണ് അസ്റുദ്ദീൻ.ഷെരീഫ്, ഷെഹീദ്, ഷെക്കില, സൽമത്ത് എന്നിവർ സഹോദരങ്ങളാണ്‌.
  റിപ്പോർട്ട്:   – അഹല്യ ഉണ്ണിപ്രവൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *