തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക്.
തലപ്പുഴയിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക്. വരുന്ന ഫെബ്രുവരി 2 ന് നിലവിലെ ഭരണ സമിതിയുടെ കലാവധി അവസാനിക്കുമെന്നിരിക്കെ വോട്ടർ പട്ടിക പോലും യഥാസമയം പ്രസിദ്ധീകരിക്കാൻ നിലവിലെ ഭരണ സമിതിക്ക് കഴിയാത്തതാണ് ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവിലേക്ക് നീങ്ങാൻ ഇടയായത്.നിലവിൽ ജീവനകാരന്റെ മരണം ബാങ്ക് ഭരണത്തെപ്രതികൂലമായി ബാധിച്ചതിന് പുറമെ സി.പി.എം നെ സംബദ്ധിച്ചിടത്തോളം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നയിച്ചത് ഏറെ പ്രതിരോധത്തിലാക്കും.അതിനിടെ സഹകരണ വകുപ്പ് നടത്തിയ അന്വോഷണത്തിൽ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകൾ ബാങ്കിൽ നടന്നതായും സൂചനയുണ്ട്
നിലവിൽ ബാങ്ക് ജീവനകരൻ അനിൽ കുമാറിന്റെ മരണം ബാങ്കിനെയും സി.പി.എം നെയും പ്രതിരോധത്തിലാക്കിയതിന് പുറമെ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്.നിലവിലെ ഭരണ സമിതി യഥാസമയം വോട്ടർ പട്ടികയും മറ്റ് നടപടികളും പൂർത്തീകരിക്കാത്തതിനാലാണ് ബാങ്ക് ഭരണം അഡ്മിനിസേട്രറ്റീവിലേക്ക് നീങ്ങുന്നത് വോട്ടർ പട്ടികയും വിജ്ഞാപനത്തിന്റെ കോപ്പിയും മറ്റും നൽകാത്തതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ട് സഹകരണ വകുപ്പ് ജനുവരി 20 ന് ഉത്തരവിറക്കി കഴിഞ്ഞു.ഇതോടെ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റിവിലേക്ക് എന്ന കാര്യം ഉറപ്പായി മൂന്ന് പേരടങ്ങുന്ന സമിതിയേയോ അല്ലെങ്കിൽ സഹകരണ വകുപ്പ് ഇൻസെപ് കടറേയോ ബാങ്ക് ഭരണം ഏൽപ്പിക്കാനാണ് സാധ്യത രണ്ടായാലും സി.പി.എം നെ സംബദ്ധിച്ചിടത്തോളം ഏറെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പ്.ബാങ്ക് ജീവനകാരന്റെ മരണം തന്നെ തവിഞ്ഞാൽ സി.പി.എം നെ ഏറെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അതിന് പുറമെ യഥാസമയം ബാങ്ക് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തത് ബാങ്ക് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും പിടിപ്പ് കേട് മൂലമാണെന്നതും സി.പി.എം. അണികളെ രോക്ഷാകുലരാക്കിയിട്ടുണ്ട് ബാങ്കിനെതിരെയുള്ള ആരോപണം ബലപ്പെടുത്തുന്നതാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സഹചര്യവും അതിനിടെ സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് സൂചന ഇത് സംബദ്ധിച്ചുള്ള കൂടുതൽ അന്വേഷണവും സഹകരണ വകുപ്പ് നടത്തിയേക്കും.




Leave a Reply