May 8, 2024

വന്യ മൃഗ ശല്യത്തിന് പ്രതിരോധം തീർക്കാൻ പുതു വഴികൾ തേടി വനം വകുപ്പ്.

0
Mty Dfo 21


മാനന്തവാടി ∙ അനുദിനം വന്യ മൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ
പ്രതിരോധനത്തിനായി ഫലപ്രദവും നൂതനവുമായ മാർഗങ്ങൾ തേടുകയാണ് വനം വകുപ്പ്.
ഇടുക്കിയിലെ മാങ്കുളം വനം ഡിവിഷനിൽ നടപ്പാക്കിയ റയിൽ പാള വേലി ജില്ലയിലും
നടപ്പിലാക്കാനുള്ള പദ്ധതികൾ നടന്ന് വരികയാണ്. ഇതിന്റെ നാലിൽ ഒന്ന് മാത്രം
ചെലവ് വരുന്നതും കൂടുതൽ ബലവത്തായതുമായ ക്രാഷ് ഗാഡ് റോപ്പ് ഫെൻസിങ് രീതി
ജില്ലയിൽ നടപ്പിലാക്കു്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആദ്യഘട്ടം മുത്തങ്ങയിലും, കുറിച്ചാടും നടപ്പിലാക്കും.
പരീക്ഷണാടിസ്ഥാനത്തിൽ 11 കിലോമീറ്ററിലാണ് പുതിയ തരം വേലി സ്ഥാപിക്കുക.
ക്രാഷ് ഗാഡ് റോപ്പ് ഫെൻസിങ് രൂപകൽപന ചെയ്ത ഡിഎഫ്ഒ നാഗരാജും സംഘവും ഇന്നലെ
വനാതിർത്തികളിൽ സന്ദർശനം നടത്തി. മാങ്കുളത്ത് നടപ്പാക്കിയ മാതൃകക്ക്
വ്യാപക അഗീകാരം ലഭിച്ചിരുന്നു. ഇത് പരിശോധിച്ച വയനാട് വന്യമൃഗശല്യ
പ്രതിരോധ കർമ സമിതി ചെയർമാൻ ടി.സി. ജോസഫാണ് ഇൗ രീതി ജില്ലയിലും
നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയത്. ഇതേ
തുടർന്നാണ് പരീക്ഷണ അടിസ്ഥാനത്തിൽ ജില്ലയിലും പദ്ധതി നടപ്പിലാക്കാൻ
തീരുമാനിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വന്യമൃഗങ്ങളുടെ
അക്രമത്തിൽ കൊല്ലപ്പെട്ട തിരുനെല്ലി പഞ്ചായത്തിനെയും പദ്ധതിയിൽ
ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *