മണ്ണ് -ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യു സംഘടിപ്പിച്ചു

.
മാനന്തവാടി പഴശ്ശിരാജാസ്മാരക ഗ്രന്നാലയത്തിന്റെ നേതൃത്വത്തിൽ ദ്വാരക മാറ്റൊലി കമ്യൂണിറ്റി റേഡിയോ നിർമ്മിച്ച മണ്ണ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ചു. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ നടന്ന പരിപാടിയിൽ ഫിലിം ആക്ടർ ആദർശ് ആര്യൻ മുഖ്യാഥിതി ആയിരുന്നു. മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ.ബിജോ ,ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്, സെക്രട്ടറി പ്രസാദ് വി.കെ, ഫാ.ഡോ. സെബാസ്റ്റ്യൻ പുത്തേൻ ,തുടങ്ങിയവർ സംസാരിച്ചു.വടാന ഫിലിംസിന് വേണ്ടി ഷാജു പി.ജെയിംസ് സംവിധാനം ചെയ്ത മണ്ണ് എന്ന ചിത്രത്തോടൊപ്പം ഇഹലോകം, ഇൻസൈറ്റ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.തുടർന്ന് ചർച്ച നടന്നു.
Leave a Reply