May 20, 2024

25 പേർക്ക് കൂടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭവന പദ്ധതി.

0
Safp 01
മാനന്തവാടി: 
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരും സ്വന്തമായി ഭവനം ഇല്ലാത്തവരുമായ 25 കുടുബങ്ങൾക്ക് ഭവനം നിർമിക്കുന്നതിന് 02 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിക്ക് മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ  കുടുംബ ശാക്തീകരണ പ്രവർത്തങ്ങൾക്ക് സാങ്കേതിക – സാമ്പത്തിക സഹായം നൽകിവരുന്ന സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്ന ഏജൻസിയാണ് അവരുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു 50 ലക്ഷം രൂപ 25 ഭവനങ്ങൾ നിർമിക്കുന്നതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് നൽകിയിരിക്കുന്നത്. വിധവകൾ, മാരകമായ രോഗം ബാധിച്ചവർ, അംഗ പരിമിതി ഉള്ളവർ തുടങ്ങിയവർക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ആദ്യ ഘട്ടം പൂർത്തിയായി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് അംഗീകരം നൽകുന്നതിന് സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.മാർഷൽ മേലേപ്പള്ളി കഴിഞ്ഞ 02  ദിവസങ്ങളിലായി ഫീൽഡ് തല പരിശോധന നടത്തിവരുന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല, കോ ഓർഡിനേറ്റർമാരായ സിസ്റ്റർ അനിലിറ്റ്, ലിൻറ്റോ പോൾ എന്നിവർ ഫീൽഡ് തല പരിശോധനക്ക് നേതൃത്വം നൽകുന്നു. അടുത്ത 05 മാസം കൊണ്ട് മുഴുവൻ ഭവനകളും പൂർത്തിയാക്കുവാനാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലക്ഷ്യമിടുന്നത്.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *