October 14, 2025

നാഷണല്‍ ആയുഷ് മിഷന്‍ വിദ്യാലയാരോഗ്യ പദ്ധതി തുടങ്ങി.

0
IMG-20190123-WA0395

By ന്യൂസ് വയനാട് ബ്യൂറോ

.
നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തത്തുന്ന  വിദ്യാലയാരോഗ്യ പദ്ധതിക്ക് തുടക്കമായി.  കോട്ടനാട്   യു പി സ്‌കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുളള ആരോഗ്യ കലണ്ടര്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രകാശനം ഡോ. സുഗേഷ് കുമാര്‍ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത എ പദ്ധതി വിശദീകരിച്ചു.  പ്രധാന അദ്ധ്യാപിക ടി ടി ശോഭന , പി ടി എ പ്രസിഡണ്ട് കെ.ഇല്യാസ്, വാര്‍ഡ് മെമ്പര്‍ പ്രതീജ, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഡോ. രാജ്‌മോഹന്‍, സ്റ്റാഫ് സെക്രട്ടറി കെ. പ്രവീണ്‍,   ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് സി. രജനി, പദ്ധതി കണ്‍വീനര്‍ ഡോ. വി.പി.ആരിഫ  .എസ് എം സി ചെയർമാൻ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ആഹാരം തന്നെ ഔഷധം എന്ന വിഷയത്തില്‍ ഡോ. കെ.ഷബീല്‍ ഇബ്രാഹിം ക്ലാസ്സെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *