November 5, 2026

വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. 

കൽപ്പറ്റ: വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും ഉള്ള രണ്ട് പേർക്കാണ് കെ.എഫ്. ഡി. അഥവാ കുരങ്ങുപനി സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ തിരുനെല്ലിയിൽ 36 വയസുള്ള ഒരാൾക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പിന്നാലെ വൈകുന്നേരം ബാവലിയിൽ  ഒരാൾക്കും കെ.എഫ്. ഡി. സ്ഥിരീകരിച്ചതായി അറിയിപ്പു വന്നു. രണ്ട് പ്രദേശങ്ങളും കർണാടക അതിർത്തിയോട് ചേർന്ന സ്ഥലങ്ങളാണ്. കർണാടകയിൽ ഷിമോഗയിൽ കുരങ്ങുപനി ബാധിച്ച് ആളുകൾ മരിച്ചതോടെ  കേരളത്തിന്റെ അതിർത്തി ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം  നൽകിയിട്ടുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *