ദുരന്തനിവാരണ സേന 26 ന് നാടിന് സമർപ്പിക്കും

.
പനമരം: പനമരം സി എച്ച് റെസ്ക്യു ടീമിന്റെ ദുരന്തനിവാരണ സേന 26 ന് വൈകുന്നേരം നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പനമരത്ത് പറഞ്ഞു.വയനാട് പ്രളയത്തിലും തുടർന്നും ദുരന്തനിവാരണ സേവന പ്രവർത്തനം കാഴ്ചവെച്ച പനമരത്തേ യുവ കൂട്ടായ്മയിൽ രൂപം കൊണ്ട താണ് സി എച്ച് റെസ്ക്യൂ ടീമെന്ന് ഭാരവാഹികൾ പറഞ്ഞു.പനമരം പുഴയിൽ വർഷങ്ങളായി അപകടത്തിൽപ്പെടുന്നവരുടെ സഹായത്തിനായി ഉടനെത്തുന്ന യുവാക്കളുടെ കൂട്ടായ്മയാണ് ഇത്തരം ഒരു സംരഭത്തിന് രൂപം നൽകിയത്.അപകടത്തിൽപ്പെടുന്നവരെ സഹായിക്കൽ പ്രകൃതി ദുരന്തത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിൽ സർക്കാർ ഏജൻസിയെ സഹായിക്കൂ ക. ഗതാഗത തടസ്സങ്ങൾ പോലുള്ളവ യിൽ സഹായമെത്തിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലെത്തിയാൽ വനം വകുപ്പ് ജീവനക്കാരുടെ നിർദ്ദേശാനുസരണം സഹായം ചെയ്യൽ.പുഴയിലും മറ്റും അപകടത്തിൽ പെടുന്നവരെ കരക്കെത്തിക്കാനും CH ടീം തയ്യാറാണെന്ന് ഭാരവാഹികളായ അജ്മൽ തിരുവാൾ ,അഷറഫ് കോണിക്കൽ, അബ്ദുറഹ്മാൻ കാരാടൻ റസാക്ക് പള്ളിപ്പറമ്പൻ എന്നിവർ പറഞ്ഞു.
അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് കീഞ്ഞ് കടവ് ജുമാ മസ്ജിദിന് സമി പത്ത് നിന്നു കബനി നദിയിലൂടെ ദീപശിഖാ ജലയാത്രയും സേനക്ക് വേണ്ടി ആറങ്ങാടൻ നാസർ സംഭാവന ചെയ്ത ബോട്ടിന്റെ കൈമാറ്റവും നടക്കും. ജലയാത്ര പനമരം SI രാംകുമാർ ഫ്ലാഗ് ഓൺ ചെയ്യും. തുടർന്ന് 4 മണിക്ക് പനമരത്ത്നടക്കുന്ന ചടങ്ങിൽ സബ് കലക്ടർ എൻ. എസ്.കെ. ഉമേഷ് IAS ദുരന്തനിവാരണ സേന നാടിന് സമർപ്പിക്കു.വയനാട്ടിൽ എവിടെയും സേന സേവനത്തിനെത്തും അത്യാവശ്യ ഘട്ടങ്ങളിൽ 8547 114100.,9526429134. എന്ന നമ്പറിൽ ബന്ധപ്പെടാം.
Leave a Reply