April 17, 2026

സംവരണ അട്ടിമറിക്കെതിരെ 30-ന് യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തും

0
kas_resized_2
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ: പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന അനുവദിച്ച് നല്‍കിയ സംവരണം അട്ടിമറിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 30ന് കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും.

സംവരണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി അല്ലെന്നിരിക്കെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്നോക്ക ജന വിഭാഗങ്ങളുടെ ഭരണ ഘടനാ അവകാശത്തെയാണ് നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് സി പി എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന് സംവരണം അനിവാര്യമാണെന്നിരിക്കെ ഇത് അട്ടിമറിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജില്ലാ നേതൃ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, ഹാരിസ് ബനാന തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *