April 27, 2024

പീപ്പിൾസ് ടൗൺഷിപ്പ് പ്രൊജക്ട് ശിലാസ്ഥാപനം ശനിയാഴ്ച പനമരത്ത് .

0
Img 20190124 Wa0059
പീപ്പിൾസ് ടൗൺഷിപ്പ് പ്രൊജക്ട് ശിലാസ്ഥാപനം  ജനുവരി26. ന് (ശനി)
കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയായ , പീപ്പിൾസ് ടൗൺഷിപ്പ് പ്രൊജക്ടിന്റെ ശിലാസ്ഥാപനം 26-ന് ശനിയാഴ്ച  പനമരം കരിമ്പുമ്മലിൽ നടക്കും. വൈകുന്നേരം 4.30 ന് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശിലാസ്ഥാപനം നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 
മാനന്തവാടി എം.എൽ എ ഒ .ആർ .കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ , എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ,ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി: അമീർ പി.മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, ടി.മോഹനൻ, ജുൽന ഉസ്മാൻ, ഏബിൾ ഇൻറർനാഷണൽ എം.ഡി സിദ്ദീഖ് പുറായിൽ, പി.കെ.അബ്ദുറസാഖ് (ഗൾഫ് ടെക്), എം.റ്റി.മുസ്തഫ (അൽ ഹോസ്നി ഒമാൻ), മാലിക് ഷഹബാസ്( ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്) എന്നിവർ പങ്കെടുക്കും. 
പനമരം കരിമ്പുമ്മലിൽ രണ്ടര ഏക്കർ സ്ഥലത്താണ് പദ്ധതി ആരംഭിക്കുന്നത്. പ്രളയത്തിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കുള്ള  വീടുകളും, പ്രീ സ്കൂൾ, കമ്മ്യൂണിറ്റി സെന്റർ, കുടിവെള്ള പദ്ധതി, കളിസ്ഥലം , ഹെൽത്ത് സെന്റർ തുടങ്ങി ബ്രഹത് സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ടൗൺഷിപ്പ് പദ്ധതിയാണിത്. സർവേയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
പ്രളയ നാളുകളിൽ ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തിര സഹായങ്ങൾക്കും മറ്റുമായി ഒരു കോടി രൂപയിലധികം വരുന്ന  പ്രവർത്തനങ്ങളും, രണ്ടാം ഘട്ടമായി താത്കാലിക ഷെഡുകളും ഭാഗികമായി തകർന്ന വീടുകളുടെ പുനരുദ്ധാരണവും കുടിവെള്ള പദ്ധതികളും നഷ്ടപ്പെട്ട തൊഴിലുപകരണങ്ങൾക്കായുള്ള സഹായങ്ങളും ജില്ലയിൽ നടപ്പിലാക്കിയിരുന്നു. കൂടാതെ മാനന്തവാടിയിൽ കണ്ണൂർ മിനാർ ട്രസ്റ്റിന്റെ സഹകരണ ത്തോടെ പത്ത് വീടുകൾ ഉൾപ്പെടുന്ന മിനാർ വില്ല പ്രൊജക്ട് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
പ്രളയബാധിതർക്കായി സംസ്ഥാനത്ത് 500 വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്നത്. ഇതിലെ ആദ്യ വീടിന്റെ നിർമ്മാണം പനമരം കീഞ്ഞ കടവിൽ പൂർത്തീകരിച്ച് താക്കോൽ കൈമാറി.
പത്രസമ്മേളനത്തിൽ  ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് മാലിക് ഷഹബാസ്, ജനറൽ സെക്രട്ടറി സി. കെ സമീർ, പുനരധിവാസ കമ്മിറ്റി കൺവീനർ നവാസ് പൈങ്ങോട്ടായി, അബ്ദുൽ ജലാൽ ഇ വി, ടി ഖാലിദ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *