May 9, 2024

പഠനോത്സവം വയനാട് ജില്ലാതല ഉദ്ഘാടനം 26 ന് ആനപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ .

0
Img 20190124 Wa0052
കൽപ്പറ്റ:   പഠനോത്സവം   വയനാട്  ജില്ലാതല ഉദ്ഘാടനം 26 ന് ആനപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.  വയനാട്    ജില്ലയിലെ 98 സർക്കാർ യുപി സ്കൂളുകളിൽ 60 വിദ്യാർഥികളിൽ താഴെയുള്ളത് 41 സ്കൂളുകൾ. സ്കൂളുകളുടെ പഠന, ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂളുകളിലേക്ക് ആകർഷിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യഭ്യാസ വകുപ്പ്. ഇതിന്‍റെ ഭാഗമായി ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ എൽപി, യുപി സ്കൂളിൽ നടപ്പിലാക്കുന്ന പഠനോത്സവത്തിന് നാളെ തുടക്കമാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അക്കാദമിക വർഷത്തിൽ വിദ്യാർഥികൾ ആർജിച്ച കഴിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവസരം നൽകും. അക്കാദമികവും സർഗാത്മകവുമായ മികവുകളാണ് പ്രദർശിപ്പിക്കുക. രക്ഷിതാക്കൾക്ക് കുട്ടികൾ അവതരിപ്പിച്ച മേഖലയെക്കുറിച്ച് സംശയങ്ങൾ ചോദിക്കുവാനും സൗഹാർദപരമായ സംവാദത്തിനും അവസരമുണ്ട്. കുട്ടികളുടെ കഴിവിനെ വിലയിരുത്തുന്നതിന് പകരം അംഗീകരിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്. വിദ്യാർഥികൾക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അറിവിന് പുറമേ അവ ഗുണപരവും അർഥപൂർണവുമായാണ് കുട്ടികൾ ആർജിക്കുന്നതെന്ന ബോദ്ധ്യം രക്ഷിതാക്കളിൽ സൃഷ്ടിക്കുക എന്നതാണ് പഠനോത്സവത്തിന്‍റെ ലക്ഷ്യം. നാളെ മുതൽ ഫെബ്രുവരി 15 വരെ ജില്ലയിലെ എല്ലാ എൽപി, യുപി സ്കൂളുകളിലും പഠനോത്സവം സംഘടിപ്പിക്കും. പദ്ധതിയുടെ തുടർച്ചയായി മതിയായ എണ്ണിമില്ലാത്ത സ്കൂളുകളെ കേന്ദ്രീകരിച്ച് അഞ്ച് മാസം നീണ്ടു നിൽക്കുന്ന എൻറോൾമെന്‍റ് കാന്പയിൻ പ്രവേശനോത്സവം നടത്തും. പഠനോത്സവം പദ്ധതിയോടനുബന്ധിച്ച് സ്കൂളുകളിലെ പ്രധാനധ്യാപകർക്കും പിടിഎ പ്രസിഡന്‍റുമാർക്കും പരിശീലനം നൽകി. 
ജില്ലാതല ഉദ്ഘാടനം നാള രാവിലെ 10 ന് അന്പലവയൽ ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുറമുഖ, ടൂറിസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഗോത്ര ഫെസ്റ്റും സംഘടിപ്പിക്കും. സി.കെ. ശശീന്ദ്രൻ എംഎൽഎ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നവീകരിച്ച പ്രീ സ്കൂൾ കെട്ടിടം ഒ.ആർ. കേളു എംഎൽഎ, പ്രാദേശിക ചരിത്ര മ്യൂസിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ എന്നിവർ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ മാഗസിന്‍റെ പ്രകാശനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതാ ശശിയും അവാർഡ്ദാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം. ദേവകിയും എസ്എസ്എൽസി റസിഡൻഷ്യൽ ക്യാന്പ് നെേ·നി പഞ്ചായത്ത് പ്രസിഡന്‍റ് മേരി, ജൈവ പച്ചക്കറി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് താളൂരും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ. പ്രഭാകരൻ, സർവശിക്ഷാ പ്രൊജക്ട് ഓഫീസർ ജി.എൻ. ബാബുരാജ്, പ്രധാനധ്യാപകൻ എം.എസ്. ബാബുരാജൻ, പിടിഎ പ്രസിഡന്‍റ് കെ.കെ. സുധാകരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ വി. സുരേഷ്കുമാർ എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *