എ.ടി.എം. തട്ടിപ്പ്: അന്വേഷണം നടത്തി കുറ്റകാർക്കെതിരെ നടപടി വേണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ .
മാനന്തവാടി: മാനന്തവാടി എസ്.ബി.ഐ. ബ്രാഞ്ചിലെ ഇടപാടുകാരുടെ വൻ തുകകൾ അന്യസംസ്ഥാനത്ത് നിന്ന് എ.ടി.എം. വഴി അടിച്ച് മാറ്റുന്ന സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.. കപ്പലിൽ തന്നെ കള്ളനുണ്ടെങ്കിൽ ഉടൻ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.. രാജ്യത്ത് ഇതുവരെ സംഭവിക്കാത്ത രീതിയിലാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു് കൊണ്ടിരിക്കുന്നതു് .. റോബിൻഹുഡ് മാതൃകയിൽ പണം നഷ്ടപ്പെട്ടു കൊണ്ടെ ഇരിക്കുമ്പോൾ ബാങ്കധികൃതരുടെ മൗനം സംശയങ്ങൾക്കിടയാക്കുകയാണ്.. പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി വി മഹേഷ്., എൻ പി ഷിബി, എം വി സുരേന്ദ്രൻ.എൻ വി അനിൽകുമാർ,സി കെ സുജിത്, കെ എക്സ് ജോർജ്, കെ ഷാനസ്, ജോൺസൺ ജോൺ, കെ എം റഫീഖ്, നാസർ ഇ എ എന്നിവർ പ്രസംഗിച്ചു.
Leave a Reply