May 2, 2024

കുരങ്ങുപനിയെ നേരിടാൻ ഈ ഏഴ് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.

0
*കുരങ്ങുപനിയെ ഭയപ്പെടുകയല്ല*
*ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്*
*ഇനി പറയുന്ന 7 കാര്യങ്ങള്‍ ശ്രദ്ധിക്കുക* 
*കുരങ്ങുപനിയെ തടയുക* 
*1* കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക 
*2* വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക. 
*3* വനത്തില്‍ പോയിട്ട് തിരിച്ചു വരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ല എന്ന് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ചെള്ള് കടിച്ചിരിപ്പുണ്ടെങ്കില്‍  ശ്രദ്ധയോടെ അവയെ നീക്കം ചെയ്യുക 
*4* വനത്തില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ കുരങ്ങുപനി തടയാനുള്ള മൂന്ന് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ നാലു ബൂസ്റ്റര്‍ ഡോസും വേണം.  കുത്തിവെയ്പ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. 
*5* വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക.   
*6* കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനം വകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കുക
*7* കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയും കിടുങ്ങലുമുള്ളവര്‍ സ്വയം ചികിത്സക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. 
ഭയമല്ല
ജാഗ്രതയാണ് ആവശ്യം 
ലളിതമായ 7 കാര്യങ്ങള്‍ അറിയുക 
കുരങ്ങുപനിയെ തുരത്തുക!!
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *