വിത്തുത്സവം: സെമിനാറുകൾ തുടങ്ങി.

തുടർന്ന്, ഇന്ത്യയിലെ പ്രമുഖ വിത്ത് സംരക്ഷകരായ 'അന്നദാന ബാംഗ്ലൂർ',FTAK കർഷകർക്കായി സമ്മാനിച്ച വിവിധ വിത്തുകളുടെ വിതരണം വിത്തുത്സവ വേദിയിൽ നടത്തപ്പെട്ടു.
ഉച്ചയ്ക്ക് 2 മണിക്ക് വേദി കബനിയിൽ,"മണ്ണ് സംരക്ഷണത്തിൽ കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ,ആലപ്പുഴ കയർഫെഡിലെ .സുനോജ്. എസ് വിഷയമവതരിപ്പിച്ചു.ചടങ്ങിൽ FTAK കണ്ണൂർ പ്രസിഡന്റ് ശ്രീ.ജോസ് പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.FTAK വയനാട് സെക്രട്ടറി .രവി.കെ.സ്വാഗതവും,ബീനാ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
2 മണിക്ക് വേദി നിളയിൽ,"ജൈവ രോഗ പ്രതിരോധം കുരുമുളക് കൃഷിയിൽ" എന്ന വിഷയത്തെ മുൻനിർത്തി നടന്ന സെമിനാറിൽ .നിധിൻ (RARS അമ്പലവയൽ) വിഷയമവതരിപ്പിച്ചു.FTAK കോഴിക്കോട് പ്രസിഡന്റ് ശ്രീ.തോമസ് പി.ഐ.അധ്യക്ഷത വഹിച്ച ചടങ്ങിൽ FTAK കേന്ദ്ര സമിതി അംഗം . ജോസ് കെ.പി. സ്വാഗതവും,. ത്രേസ്യാമ്മ ചാക്കോ നന്ദിയും പറഞ്ഞു.
തുടർന്ന് പൊതുചർച്ച നടന്നു.
വൈകീട്ട് കബനി വേദിയിൽ "പഴവർഗ്ഗങ്ങളിലെ മൂല്യവർധിത ഉത്പന്നങ്ങൾ" എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ .ഗിരിജ സുമിത് (സൈൻ മാലോം ) വിഷയമവതരിപ്പിച്ചു.FTAK കോഴിക്കോട് പ്രസിഡണ്ട് ഫാ ജോയ് കൊച്ചുപാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ, FTAK കേന്ദ്ര സമിതി അംഗം .ജോർജ് പാലാന്തടം സ്വാഗതം ആശംസിച്ചു.
തുടർന്ന് സജീവമായ പൊതുചർച്ച നടന്നു.
വൈകീട്ട് 5 മണിക്ക് " മണിക്ക് കർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ FTAK
കേന്ദ്ര സമിതി അംഗം ശ്രീ പ്രമോദ് മാസ്റ്റർ സ്വാഗതം ആശംശിക്കുകയും FTAK ട്രെഷറർ ശ്രീ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
അഡ്വ ശ്രീ സജി എം എസ് കോഴിക്കോട് വിഷയാവതരണം നടത്തുകയും FTAK കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ അബ്രഹാം മണലോടിയിൽ നന്ദി അറിയിക്കുകയും ചെയ്തു
തുടർന്ന് വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗോത്രഗാഥ വേദിലിൽ അരങ്ങേറി
Leave a Reply