October 13, 2025

വിത്തുത്സവത്തിൽ ഇന്ന് സാംസ്കാരിക സന്ധ്യ .

0
IMG-20190126-WA0008

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 
ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിത്തുത്സവത്തിന്റെ എട്ടാം പതിപ്പ് സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ 24 –  തിയ്യതി മുതൽ നടന്നുവരികയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ കർഷക കൂട്ടായ്മയുടെയും സംഘടന അംഗങ്ങളുടേതും കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുടേതും ഇന്ത്യയിലെ മറ്റ് വിത്ത് സംരകഷണ സംഘടനകൾ സന്നദ്ധസംഘടനകൾ തുടങ്ങി 70തോളം സ്റ്റാളുകൾ വിത്തുത്സവത്തെ സമ്പന്നമാക്കുന്നു 
5000ത്തോളം സംഘടന അംഗങ്ങൾ തങ്ങളുടെ കൃഷിയിടത്തിൽ നിന്നും ശേഖരിച്ച്‌ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ നിറഞ്ഞ മുപ്പതോളം സ്റ്റാളുകൾ വിത്തുത്സവത്തിനു മാറ്റേകുന്നു. മുന്നൂറോളം നെല്ലിനങ്ങൾ 136 പയർ വർഗ്ഗങ്ങൾ വിവിധ കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങി ആറായിരത്തിൽപരം തനത് ജനുസ്സിലുള്ള വിത്തിനങ്ങൾ എന്നിവ ഈ സ്റ്റാളുകളിലായ് പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു കൂടാതെ വെച്ചൂർ, കാസർഗോടൻ കുള്ളൻ, ചെറുവള്ളി,വടകര,ഗീർ, തുടങ്ങി പന്ത്രണ്ടോളം നാടൻ പശുക്കളും നാടൻ കോഴി വർഗ്ഗങ്ങളും തുടങ്ങി വിവിധ ഇനം വളർത്തു മൃഗങ്ങളും പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു 


വിത്തിന് മേൽ കർഷകനുള്ള അവകാശം ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്ന വിവിധ സെമിനാറുകൾ, ക്ലാസുകൾ. എന്നിവയോടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഒരിക്കൽകൂടി മനസ്സിലാക്കുന്നതിനുള്ള അവസരംകൂടിയാണ് വിത്തുത്സവം. ജനുവരി 26ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ  കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *