“ഭദ്രതയോടെ യുവനിർമ്മിതി” സപ്ത ദിന സഹവാസ ക്യാമ്പ് തുടങ്ങി.

"
മാനന്തവാടി/ പനമരം : “ഭദ്രതയ്ക്ക് ഒരു ചുവട് വെയ്പ്പ്“ എന്ന ആശയവുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റുകളുടെ വാർഷിക സപ്ത ദിന സഹവാസ ക്യാമ്പ് 'യുവനിർമ്മിതി 'ക്ക് പനമരം ഗ്രാമപഞ്ചായത്തിലെ ചെറുക്കാട്ടൂരിൽ തുടക്കമായി. അന്താരാഷ്ട്ര തലത്തില്‍ വിവിധതരം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊജക്റ്റ് വിഷനുമായി കൈകോർത്തു കൊണ്ട് പ്രളയം തകർത്ത വീടുകൾ പുനർനിർമ്മിച്ചു നൽകുക എന്നതാണ് ഏഴു ദിവസത്തെ യുവനിർമ്മിതി എന്ന ക്യാമ്പിലൂടെ ഈ യുവ-എഞ്ചിനീയർമാർ ഉദ്ദേശിക്കുന്നത്. മുപ്പതോളം വീടുകളുടെ പുനര്‍നിര്‍മ്മാണവും അമ്പതോളം വീടുകളുടെ ഇലക്ട്രിക്-പ്ലമ്പിംഗ് ജോലികളും ആണ് ലക്ഷ്യമിടുന്നത് എന്ന് പ്രോഗ്രാം ഓഫീസര്‍ അലി.കെ.പി അറിയിച്ചു.
മാനന്തവാടി സബ് കളക്ടർ ശ്രീ എൻ. എസ്. കെ ഉമേഷ് ഐ.എ.എസ് ഭദ്രദീപം കൊളുത്തി കൊണ്ട് ക്യാമ്പ് ഉത്ഘാടനം നിര്‍വ്വഹിച്ചു. പ്രൊജക്റ്റ് വിഷൻ കോർഡിനേറ്റർ ശ്രീ. സിബു ജോർജ് അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡൻറ് യു.എ പൗലോസ്, പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. അലി കെ. പി, പ്രൊഫ. സോഹൻ പി.ജെ, വളണ്ടിയർ സെക്രട്ടറിമാരായ കൃപ പി, വിജീഷ് വിൻസെൻറ്,കെല്‍വിന്‍ സുനില്‍, തിതീക്ഷ എന്നിവർ സംസാരിച്ചു.ജനുവരി 25 ന് ആരംഭിച്ച ക്യാമ്പ് 31ന് സമാപിക്കും.
Leave a Reply