September 4, 2026

വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെ. ജയചന്ദ്രൻ സ്മാരക പുരസ്കാരം കെ.സുജിത്തിന് സമ്മാനിച്ചു.

0
IMG_20190127_154357
By ന്യൂസ് വയനാട് ബ്യൂറോ
 പ്രസ് ക്ലബ്ബ് കലാസന്ധ്യയും കെ.ജയചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു
 കല്‍പ്പറ്റ:വയനാട് പ്രസ് ക്ലബ്ബ്  ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി  രൂപീകരിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഭാഗമായി പ്രശസ്ത സിനിമാ താരവും ടെലിവിഷന്‍  അവതാരകനുമായ ജഗദീഷും സിനിമാ പിന്നണി ഗായികയും അവാര്‍ഡ് ജേതാവുമായ കീര്‍ത്തന ശബരീഷിന്റെയും നേതൃത്വത്തില്‍  കലാസന്ധ്യ സംഘടിപ്പിച്ചു.തദവസരത്തില്‍ പ്രസ് ക്ലബ്ബ്  ഏര്‍പ്പെടുത്തിയ  കെ.ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ്  മംഗളം കണ്ണൂര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍  കെ.സുജിത്തിന് കൈമാറി. തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍  ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലായിരുന്നു  പരിപാടി .വൈകിട്ട് 6.30 ഓടെ ആരംഭിച്ച പരിപാടി രാത്രി 11 മണിയോടെയാണ് അവസാനിച്ചത് .ചടങ്ങില്‍ പ്രസ്സ് ക്ലബ് മെമ്പര്‍മാര്‍ക്ക് ഐഡന്റന്റി കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു . കെ. ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം  കമാല്‍ വരദൂര്‍   നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചാായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യാതിഥിയായിരിന്നു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ,പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്  പ്രദീപ് മാനന്തവാടി ,സെക്രട്ടറി പി.ഒ. ഷീജ, എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *