May 17, 2024

യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ റാഷിദ് ഗസ്സാലി പങ്കെടുക്കും.

0
Img 20190127 Wa0018
യു.എസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐവിഎല്‍പി) ക്ഷണപ്രകാരം ഇന്ത്യൻ പ്രതിനിധിയായി സൈൻ എക്സിക്യൂട്ടിവ് ഡയറക്ടറും അന്താരാഷ്ട്ര പരിശീലകനുമായ റാഷിദ് ഗസ്സാലി പങ്കെടുക്കും. 
വിവിധ രാജ്യങ്ങളില്‍നിന്ന് യു.എസ്. വിദേശകാര്യവകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്ക് യു.എസിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവിടെ താമസിച്ച് അറിവുനേടാന്‍ സഹായിക്കുന്ന പരിപാടിയാണ് ഐവിഎല്‍പി. അതത് രാജ്യങ്ങളിലെ യു.എസ് എംബസികളാണ് പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്നത്. 
സാമൂഹ്യ മേഖലയിൽ സജീവമായവരെ പങ്കെടുപ്പിച്ച് എല്ലാവര്‍ഷവും യുഎസ് സംഘടിപ്പിക്കുന്ന ഐവിഎല്‍പിക്ക് രാജ്യാന്തര സമൂഹം വലിയ പ്രാധാന്യമാണു നല്‍കുന്നത്. ആഗോളതലത്തിലെ വെല്ലുവിളികളെ നേരിടാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്ന സമ്മേളനത്തില്‍ യുഎസിലെ മികച്ച സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ വേര്‍തിരിവുകളില്ലാതെ മികച്ച ബന്ധങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കാനും അത് ലോകത്തിന് ഉപകാരപ്രദമാക്കി മാറ്റാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്.
നിലവിൽ ലോകത്തെ 300 ഓളം പ്രമുഖ ഭരണകർത്താക്കൾ ഐവിഎൽപിയിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇന്ത്യയിൽ നിന്ന് വിവിധ വർഷങ്ങളിൽ ഇന്ദിരാ ഗാന്ധി, കെ.ആർ നാരായണൻ, പ്രതിഭാ പാട്ടീൽ, മൊറാർജി ദേശായ്, എ.ബി വാജ്‌പേയ് തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട്.
സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്- എക്സിക്യൂട്ടീവ് ഡയറക്‌ടർ, നീലഗിരി കോളേജ്- സെക്രട്ടറി, ഇമാം ഗസ്സാലി അക്കാദമി- അക്കാദമിക് ഡയറക്ടർ, എരുമാട് മഹല്ല് ഖത്തീബ്, കൂളിവയൽ  നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, തമിഴ്നാട് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ  എക്സിക്യൂട്ടീവ് തുടങ്ങിയ മേഖലകളിൽ  സേവനമനുഷ്ഠിച്ചു വരുന്നതോടൊപ്പം, ജിസിസി യിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ലേർണിംഗ് & ഡവലപ്‌മെന്റ് കണ്സൽട്ടണ്ടായും പ്രവർത്തിച്ചു വരുന്നു.
പ്രതിനിധികളുടെ യാത്ര ഉള്‍പെടെ മുഴുവന്‍ ക്രമീകരണങ്ങളും നിർവഹിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ആണ്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *