May 16, 2024

പീപ്പിൾസ് ടൗൺഷിപ്പ് പ്രൊജക്ടിന് തറക്കല്ലിട്ടു

0
Img 20190127 Wa0015
പനമരം: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പീപ്പിൾസ് ടൗൺഷിപ്പ് പ്രൊജക്ടിന്റെ ശിലാസ്ഥാപന കർമ്മം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു.
പ്രളയ ദുരന്തത്തിൽ ജീവിതം തന്നെ നഷ്ടപ്പെട്ട് പോയവർക്ക് കിടപ്പാടം ഒരുക്കുന്നത് മനുഷ്യ മനസിന്റെ നൻമയും കേരളത്തിന്റെ ഐക്യവുമാണ് ഉയർത്തി കാട്ടുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നാടിന്റെ പുന:സൃഷ്ടിയോടൊപ്പം മനസും, പങ്കാളിത്വവും സമർപ്പിച്ച മലയാളിയെ മറ്റാർക്കും തകർക്കാനും, തളർത്താനും കഴിയില്ല. വീട് സ്വപ്നമാണ്, അതിനു സഹായിക്കുന്ന മനസ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാനും, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീറുമായ പി.മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനസേവന ജീവകാരുണ്യ പ്രവർത്തനത്തനങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി കണ്ട്  പ്രാധാന്യം കൊടുത്ത പ്രസ്ഥാനമാണ് പീപ്പിൾസ് ഫൗണ്ടേഷനെന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിർമ്മാണത്തിനായി ഉദാരമതികൾ പീപ്പിൾസ് ഫൗണ്ടേഷനെ വിശ്വസിച്ച് എൽപ്പിച്ച മുഴുവൻ സംഖ്യയും സന്നദ്ധ പ്രവർത്തകരുടെ മനുഷ്യവിഭവശേഷിയും കൂടി ചേർത്ത് കേരളത്തിന് തിരിച്ചു നൽകാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. 500 വീടുകൾ നിർമ്മിച്ചു നൽകുകയും 1000 വീടുകളുടെ പുനർനിർമ്മാണം നടത്തുകയും തൊഴിലുപകരണങ്ങളും സംരഭങ്ങളും പുനഃസ്ഥാപിച്ചു നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
എം.എൽ.എ ഐ.സി ബാലകൃഷ്ണർ ശിലാസ്ഥാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികസിതകേരളത്തിനകത്ത് നമ്മളറിയാത്ത നിരവധി പ്രതിസന്ധികളും, പ്രയാസപ്പെടുന്നവരും ഉണ്ടെന്നും, ഒരുമിച്ച് നിന്നാൽ അതിന് പരിഹാരം ഉണ്ടാക്കാനാകുമെന്നും ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
 വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി.പ്രളയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വികസന കാഴ്ചപ്പാട് തിരുത്താൻ സർക്കാരും ,ജനങ്ങളും തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഗാഡ്കിൽ കമ്മറ്റി തൊടരുതെന്ന് ചൂണ്ടിക്കാണിച്ച മുഴുവൻ സ്ഥലങ്ങളിലും ഉരുൾപൊട്ടലുണ്ടായി. റിപ്പോർട്ട് തളളിക്കളഞ്ഞ് വിലപിക്കുന്നതിന് പകരം ശാസ്ത്രീയ പഠനവും, ബോധവത്കരണവും നടത്തണം. കേരളത്തിൽ മാത്രം 5 ലക്ഷത്തോളം പേർ ഭൂരഹിതരാണ്.ഹാരിസൺ അടകംകുത്തക കമ്പനികൾ അനധികൃതമായി ഭൂമി കൈയടക്കി വച്ചിരിക്കുന്ന നാട്ടിൽ വികസനം രൂരഹിതർക്ക് കൂടിയുള്ളതാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ , പനമരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജുൽന ഉസ്മാൻ, ഏബിൾ ഇൻറർനാഷണൽ എം.ഡി സിദ്ദീഖ് പുറായിൽ, പി.കെ.അബ്ദുറസാഖ് (ഗൾഫ് ടെക്), വി.മുഹമ്മദ് ശരീഫ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ് സ്വാഗതവും, കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
പനമരം കരിമ്പുമ്മലിൽ രണ്ടര ഏക്കർ സ്ഥലത്ത് പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീടുകൾ, പ്രീ സ്കൂൾ, കമ്മ്യൂണിറ്റി സെന്റർ, കുടിവെള്ള പദ്ധതി, ഹെൽത്ത് സെന്റർ തുടങ്ങി ബ്രഹത് സംരംഭങ്ങൾ ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ് പദ്ധതി. സമയബന്ധിതമായി 2019 ആഗസ്റ്റ് മാസത്തോടെ പദ്ധതി പൂർത്തികരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *