October 14, 2025

കമ്പളക്കാടിന് ഇനി ഫുട്‌ബോള്‍ മാമാങ്കം

0
28-copy

By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാടിന് ഫുട്‌ബോള്‍ ആരവമൊരുക്കി യംഗ് സ്റ്റാര്‍ കെല്‍ട്രോണ്‍വളവ് അണിയിച്ചൊരുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍  സൂപ്പർ മേള. കമ്പളക്കാട് സൂപ്പര്‍ കപ്പെന്ന് പേരിട്ട മാമാങ്കം ഫെബ്രുവരി മൂന്ന് മുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. കമ്പളക്കാടും പരിസരത്തുമുള്ള 10 ടീമുകളാണ് ഫെബ്രുവരി 17 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ താരങ്ങളെ ലേലത്തിലൂടെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. 

യുവത്വം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന മൊബൈല്‍ ഗെയിമുകളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും അവരെ തിരിച്ച് കൊണ്ട് വരികയെന്ന ലക്ഷ്യമാണ് ടൂര്‍ണമെന്റിനുള്ളത്. ഫുട്‌ബോളിലൂടെ ഇത്തരം ചിന്താഗതികളില്‍ നിന്ന് യുവാക്കളെ മാറ്റിനിര്‍ത്താനും ബോധവല്‍ക്കരിക്കാനും ആകുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ നാടിന്റെ കൂട്ടായ്മ ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യവും ടൂര്‍ണമെന്റിനുണ്ട്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി 51 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഫ്‌ളഡ്‌ലൈറ്റ് ടൂര്‍ണമെന്റിന്റെ സ്‌റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണെന്നും സംഘാടക സമിതി ഭാരവാഹികളായ.പി.സി.മുജീബ്, കെ.അജ്നാസ്, മുഹമ്മദ് സ്വാലിഹ്, ഷഫീഖ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *