May 3, 2024

തരിയോട് എസ്എഎല്‍പി ഇനി ബാഗ്ഫ്രീ സ്‌കൂള്‍

0
Bag Free School

  പുസ്തകങ്ങള്‍ ഇനി തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭാരമാവില്ല. വിദ്യാലയം 'ബാഗ് ഫ്രീ' സ്‌കൂളായി മാറി കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ആദ്യ പടിയായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ടു സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു. ഒന്ന് സ്‌കൂളിലും മറ്റൊന്ന് വീട്ടിലുമാണ്. ഇതില്‍ ഒരു സെറ്റ് പഴയ പുസ്തകങ്ങളാണെന്നു മാത്രം. പഠനോപകരണങ്ങള്‍ അടങ്ങിയ ബോക്‌സും ഉച്ചഭക്ഷണത്തിനുള്ള പാത്രവും നോട്ട്ബുക്കുകളുമെല്ലാം ക്രമീകരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം അലമാരയും സ്ഥാപിച്ചു കഴിഞ്ഞു. ബാഗില്ലാത്ത സ്‌കൂളായി മാറുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണ് തരിയോട് എസ്എഎല്‍പി. രാവിലെ പുസ്തകവും പെന്‍സിലും അന്വേഷിച്ചു നടക്കേണ്ടെന്ന ആശ്വാസം രക്ഷിതാക്കള്‍ക്കുമുണ്ട്.ബാഗ് ഫ്രീ സ്‌കൂള്‍ പ്രഖ്യാപനം സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നിര്‍ധനര്‍ക്കുള്ള നന്മ ബക്കറ്റ് വിതരണം പ്രോഗ്രാം ഓഫിസര്‍ എം ഒ സജി നിര്‍വഹിച്ചു. വിവിധ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച  കുട്ടികള്‍ക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ മോളി ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് നിഷ ദേവസ്യ, കെ ടി വിനോദന്‍, വത്സ ജോസഫ്, പിടിഎ പ്രസിഡന്റ് ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *